Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് രണ്ടു...

കോഴിക്കോട് രണ്ടു വയസുകാരന്‍റെ മരണകാരണം ഷിഗെല്ല അല്ല

text_fields
bookmark_border
കോഴിക്കോട് രണ്ടു വയസുകാരന്‍റെ മരണകാരണം ഷിഗെല്ല അല്ല
cancel

കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഇരട്ടക്കുട്ടികളില്‍ ഒരാൾ മരിച്ചത് ഷിഗെല്ല ബാക്ടീരിയ ബാധിച്ചല്ലെന്ന് സ്ഥിരീകരണം. അടിവാരം തലക്കുന്നുമ്മല്‍ തേക്കില്‍ ടി.കെ. അര്‍ഷാദി​​​​​െൻറ മകന്‍ മുഹമ്മദ് സിയാന്‍ (രണ്ട്) ആണ് ഇന്ന് മരിച്ചത്.

ഷിഗെല്ല ബാക്ടീരിയ ബാധിച്ചാണ് കുട്ടി മരിച്ചതെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ മണിപ്പാല്‍ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് മരണ കാരണം ഷിഗെല്ല അല്ലെന്ന് സ്ഥിരീകരിച്ചത്.  

സിയാന്‍റെ സഹോദരൻ സയാന്‍ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ തീവ്രപരിചരണത്തിലാണ്. കഴിഞ്ഞ 18ന് വയറിളക്കവും ഛർദിയും ബാധിച്ച് ഇരുവരെയും കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ച സിയാനെ വ​​െൻറിലേറ്ററിലും സയാനെ ഐ.സി.യുവിലുമാണ് പ്രവേശിപ്പിച്ചത്. നിര്‍ജലീകരണം മൂലമാണ് മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മാതാവ്: ഖമറുന്നിസ. സഹോദരി: തന്‍ഹ (നാല്). 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsshigellashigella infection
News Summary - Kerala’s Kozhikode death is not shigella infection-Kerala News
Next Story