Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളം ഇതുവരെ കാണാത്ത...

കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പൈശാചികമായ ഹർത്താൽ -കെ.സുരേന്ദ്രൻ

text_fields
bookmark_border
കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പൈശാചികമായ ഹർത്താൽ -കെ.സുരേന്ദ്രൻ
cancel

കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള പൈശാചികമായ ഹർത്താലാണ് പോപ്പുലർ ഫ്രണ്ട് നടത്തിയതെന്നും അവർക്ക് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കിയെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹർത്താലിൽ ആംബുലൻസുകൾ വരെ ആക്രമിക്കപ്പെട്ടത് ഇതിന്റെ ഉദ്ദാഹരണമാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എയർപോർട്ടിലേക്കുള്ള വാഹനങ്ങൾ പോലും തകർക്കുന്ന അവസ്ഥയുണ്ടായി. നൂറോളം കെ.എസ്.ആർ.ടി.സി ബസുകൾ തകർക്കുകയും യാത്രക്കാർക്കും കണ്ടക്ടർമാർക്കും പരിക്കേൽക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻമാരെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദ സ്വഭാവത്തിന് തെളിവാണ്. മൂകാംബികയിലേക്ക് പോകുന്ന തീർത്ഥാടകരെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തു. എല്ലാത്തിനും കാരണം സർക്കാരിന്റെ പരാജയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ജനങ്ങൾക്ക് ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുമെന്ന ഡി.ജി.പിയുടെ വാക്ക് വെറും വാക്കായി. പൊലീസ് നിഷ്ക്രിയമായി എല്ലാത്തിനും സാക്ഷിയായി. സ്ത്രീകൾക്ക് നേരെ പോലും ആക്രമണം നടന്നിട്ടും സർക്കാർ നിസഹായ അവസ്ഥയിലായിരുന്നു. മട്ടന്നൂരിൽ ആർ.എസ്.എസിന്റെ കാര്യാലയത്തിനും മഞ്ചേരിയിൽ ബി.ജെ.പി ഓഫീസിന് നേരെയും ആക്രമണം നടന്നു. കേരളത്തിൽ ഇന്ന് വരെ ഒരു ഹർത്താലിനോട് പോലും ഇത്രയും തണുപ്പൻ സമീപനം പൊലീസ് എടുത്തിട്ടില്ല. സർക്കാരിന്റെ മൗനാനുവാദം പരസ്യമാക്കപ്പെട്ട നടപടിയാണിത്. നിയമവിരുദ്ധമായ ഹർത്താലാണിതെന്നും ശക്തമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞിട്ടും സർക്കാർ സ്വീകരിച്ചത് അനങ്ങാപ്പാറ നയമാണ്. ഒരു മതതീവ്രവാദ സംഘടന ആഹ്വാനം ചെയ്ത ഹർത്താലാണിത്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് അവർക്കെതിരെ ഭീകരവാദവിരുദ്ധ കേസുകൾ വന്നത്. എന്നിട്ടും സർക്കാർ ഇവരോട് മൃദുസമീപനം സ്വീകരിച്ചത് അപമാനകരമാണ്. എൻ.ഐ.എക്ക് പോപ്പുലർ ഫ്രണ്ടിന്റെ പോക്കറ്റുകളിൽ റെയിഡ് നടത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഇവരെ അടക്കിനിർത്താൻ കേരള പൊലീസിന് സാധിക്കുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ പൊലീസിന് ഭയമാണെങ്കിൽ കേന്ദ്രസേനയുടെ സഹായം തേടാൻ എന്തുകൊണ്ട് സർക്കാർ തയ്യാറായില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.

സി.പി.എമ്മിന്റെ കേരളത്തിലെ ഏക എം.പി പി.എഫ്.ഐക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹം ആലപ്പുഴക്കാരനായ എം.പിയാണെന്നത് കേരളത്തിന് ലജ്ജാകരമാണ്. സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് പൊലീസിന്റെ വീഴ്ചയ്ക്ക് കാരണം. പി.എഫ്.ഐയെ കയറൂരി വിടാൻ തന്നെയാണോ സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് ജനങ്ങൾക്ക് അറിയണം. കാലാകാലങ്ങളായി സംസ്ഥാനത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പ്രവർത്തനം തുടങ്ങാറുണ്ടെങ്കിലും രാഷ്ട്രീയ ഇടപെടലുകൾ കാരണം അതൊക്കെ നിലയ്ക്കുകയായിരുന്നു. ഇതാണ് തീവ്രവാദ ശക്തികൾക്ക് ഇത്രയും കരുത്ത് കിട്ടാൻ കാരണം. വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് ഇടത്-വലത് മുന്നണികൾ മതമൗലികവാദികളെ പ്രീണിപ്പിച്ചത് കൊണ്ടാണ് കേരളത്തിന്റെ അവസ്ഥ ഇത്രയും ഭീകരമായത്. സർക്കാരിന്റെ ഭാഗത്ത് നിന്നും ഹർത്താലിനെതിരെ അപലപനീയമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിൽ വലിയതോതിൽ ആയുധ ക്യാമ്പുകൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും പിടിക്കുന്ന ഭീകരർക്കും പരിശീലനം കിട്ടുന്നത് കേരളത്തിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalpopular frontK Surendran
News Summary - Kerala's unprecedented hartal - K. Surendran
Next Story