Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
veena george
cancel
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിന്‍റെ കോവിഡ്​...

കേരളത്തിന്‍റെ കോവിഡ്​ പ്രതിരോധം: കേന്ദ്ര സംഘത്തിന്​ സംതൃപ്​തി -മന്ത്രി വീണ ജോർജ്​

text_fields
bookmark_border

തിരുവനന്തപുരം: കേരളത്തിന്‍റെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം സംതൃപ്​തി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്​ പറഞ്ഞു. അടിസ്​ഥാന സൗകര്യങ്ങൾ, ആശുപത്രികളിലെ ചികിത്സ എന്നിവയെല്ലാമാണ്​ സംഘം പരിശോധിച്ചത്​. സംസ്​ഥാനത്തെ വാക്​സിനേഷൻ നടപടികളിലും സംഘം സംതൃപ്​തരാണ്​.

കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യ വകുപ്പ്​ ഉദ്യോഗസ്​ഥർ സംഘത്തെ ധരിപ്പിച്ചു. സംസ്​ഥാനത്തിന്​ കൂടുതൽ വാക്​സിൻ ആവശ്യമാണെന്ന്​ അവരെ അറിയിച്ചു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്​.

ഏകദേശം മൂന്ന്​ ലക്ഷം ഡോസ്​ വാക്​സിൻ ഒരു ദിവസം എടുക്കാനുള്ള സൗകര്യം സംസ്​ഥാനത്തുണ്ട്​​. ജൂലൈയിൽ 90 ലക്ഷം വാക്​സിൻ അധികം വേണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ജനസംഖ്യ വെച്ച്​ നോക്കു​േമ്പാൾ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡ്​ വന്നവരുടെ നിരക്ക്​ മറ്റു സംസ്​ഥാനങ്ങളെ അപേക്ഷിച്ച്​ കേരളത്തിൽ കുറവാണ്​. എന്നാൽ, രോഗം വരാൻ സാധ്യതയുള്ളവർ ഇവിടെ കൂടുതലാണ്​. അതിനാൽ​ വാക്​സിനേഷൻ ശക്​തിപ്പെടുത്തണം. ഈ നിർദേശത്തോട്​ കേന്ദ്ര സംഘം യോജിച്ചിട്ടുണ്ട്​. രണ്ടാം തരംഗം മറികടക്കാത്തതിനാൽ സംസ്​ഥാനത്തെ നിയന്ത്രണങ്ങൾ തുടരണമെന്നാണ്​ തീരുമാനമെന്നും മന്ത്രി വീണ ​ജോർജ്​ പറഞ്ഞു.

സംഘം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ്​ സന്ദർ​ശിച്ചത്​. ജില്ല കലക്ടറുമാരുമായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തി. ജനറൽ ആശുപത്രികളും മെഡിക്കൽ കോളജുകളും സന്ദർശിച്ച്​ ചികിത്സ ​പ്രവർത്തനങ്ങൾ വിലയിരുത്തി.

ഡോ. രുചി ജെയിൻ, ഡോ. വിനോദ് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്​. കോവിഡ് വ്യാപനം കുറയാത്ത ആറു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചത്. കേരളത്തെ കൂടാതെ അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പൂർ എന്നിവിടങ്ങളിലാണ്​ വിവിധ സംഘങ്ങൾ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgecovid19
News Summary - Kerala's Kovid Defense: Central team satisfied - Minister Veena George
Next Story