Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ ആദ്യ വനിത...

കേരളത്തിലെ ആദ്യ വനിത ചേംബർ ഓഫ് കോമേഴ്സ് വയനാട്ടിൽ

text_fields
bookmark_border
കേരളത്തിലെ ആദ്യ വനിത ചേംബർ ഓഫ് കോമേഴ്സ് വയനാട്ടിൽ
cancel
camera_alt

അ​ന്ന ബെ​ന്നി (പ്രസി.), ബി​ന്ദു മി​ൽ​ട്ട​ൺ (സെ​ക്ര.)

Listen to this Article

കൽപറ്റ: വനിത സംരംഭകരെയും പ്രഫഷനലുകളെയും മാത്രം ഉൾപ്പെടുത്തി കേരളത്തിൽ ആദ്യമായി ചേംബർ ഓഫ് കോമേഴ്സിന് വയനാട്ടിൽ രൂപംകൊടുത്തു.

വിമൻ ചേംബർ ഓഫ് കോമേഴ്സ് എന്ന പേരിലാണ് സ്വതന്ത്ര വനിത സംരംഭക സംഘടനക്ക് രൂപംകൊടുത്തിട്ടുള്ളത്. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് കൊൽക്കത്ത, ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ഇന്തോ- യൂറോപ്യൻ ചേംബർ ഓഫ് കോമേഴ്സ് എന്നീ സംഘടനകളുമായി വിമൻ ചേംബർ അഫിലിയേറ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കൽപറ്റയിലാണ് വിമൻ ചേംബറിന്റെ ആസ്ഥാനം. മറ്റു ജില്ലകളിലും ഘട്ടംഘട്ടമായി വിമൻ ചേംബറിന്റെ ചാപ്റ്ററുകൾ തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വനിത സംരംഭകർക്ക് അർഹതപ്പെട്ട അംഗീകാരവും സ്ഥാനവും നേടിയെടുക്കാൻ സംഘടന പ്രയത്നിക്കും. വ്യവസായിക മേഖലയിൽ സ്ത്രീസംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ പെടുത്തും. സാമൂഹിക-സാംസ്കാരിക വിഷയങ്ങളിലും സംഘടനയുടെ സജീവ സാന്നിധ്യമുണ്ടാകും. യുവ വനിത സംരംഭക അന്ന ബെന്നിയാണ് പ്രസിഡന്റ്. ബിന്ദു മിൽട്ടൺ സെക്രട്ടറിയാണ്. ഡോ. നിഷ ബിപിൻ ട്രഷററും പത്മിനി ചക്രപാണി ജോ. സെക്രട്ടറിയുമാണ്. ബിന്ദു ബെന്നി, കെ.എ. ശബ്നം, ബീന സുരേഷ് എന്നിവർ എക്സിക്യൂട്ടിവ് മെംബർമാരാണ്. കൽപറ്റയിൽ ചേർന്ന ജനറൽ ബോഡിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സംഘടനയാണ് ഡബ്ല്യു.സി.സി. വനിത സംരംഭകർക്കായി വിരലിൽ എണ്ണാവുന്ന സംഘടനകൾ മാത്രമേ രാജ്യത്തു നിലവിലുള്ളൂ. വനിതകളായ സംരംഭകർക്കൊപ്പം പ്രഫഷനലുകൾ, സ്ത്രീകൾ നടത്തുന്ന എഫ്.പി.ഒകൾ, വനിത ചാർട്ടേഡ് അക്കൗണ്ടന്റുമാർ, വനിത അഭിഭാഷകർ, വനിത ഡോക്ടർമാർ, വനിത പ്ലാന്റർമാർ, വനിതകളായ സിനിമ നിർമാതാക്കൾ, ഐ.ടി പ്രഫഷനലുകൾ എന്നിവർക്കൊക്കെ സംഘടനയിൽ അംഗങ്ങളാകാം. വനിതകൾ നേതൃത്വം കൊടുക്കുന്ന സ്ഥാപനങ്ങൾക്ക് അഫിലിയേഷൻ നൽകും. ചെറുകിട-ഗ്രാമീണ വനിത സംരംഭകർക്കും അസോസിയേറ്റ് മെംബർഷിപ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ അന്ന ബെന്നി, ബിന്ദു മിൽട്ടൺ, ഡോ. നിഷ വിപിൻ, ബീന സുരേഷ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Womens Chamber of Commerce
News Summary - Kerala's first Women's Chamber of Commerce in Wayanad
Next Story