Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എം.എസ്​ കോളജിൽ...

സി.എം.എസ്​ കോളജിൽ പുതുചരിത്രമെഴുതി അവന്തികയും ഷാന നവാസും

text_fields
bookmark_border
സി.എം.എസ്​ കോളജിൽ പുതുചരിത്രമെഴുതി അവന്തികയും ഷാന നവാസും
cancel
camera_alt?????????? ??? ?????? ???????? ??.??.???? ???????
കോ​ട്ട​യം: ‘ക്ലാ​സ്​​മേ​റ്റ്​​സ്​’ സി​നി​മ​യി​ൽ മാ​ത്രം ക​ണ്ട്​ പ​രി​ച​യ​മു​ള്ള പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ളു ം തി​ങ്ങി​നി​റ​ഞ്ഞ മ​ര​ങ്ങ​ളും മു​ന്നി​ൽ​ക​ണ്ട സ​ന്തോ​ഷ​ത്തി​ലാ​ണ്​ ട്രാ​ൻ​സ്​​ജെ​ൻ​ഡ​റാ​യ അ​വ​ന്തി​ക​യ ും ഷാ​ന ന​വാ​സും ആ​ദ്യ​ദി​നം കോ​ട്ട​യം സി.​എം.​എ​സ്​ കോ​ള​ജി​​​​െൻറ പ​ടി​ക​ട​ന്നെ​ത്തി​യ​ത്. എം.​ജി സ​ർ​വ​ക​ലാ​ശാ​ല ട്രാ​ൻ​സ്​​ജെ​​ൻ​ഡ​റു​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സം​വ​ര​ണ​ത്തി​ലൂ​ടെ മു​ട​ങ്ങി​യ പ​ഠ​നം തി​രി​ച്ചു​കി​ട്ടി​യ​പ്പോ​ൾ ര​ണ്ടു നൂ​റ്റാ​ണ്ട​ി​ലേ​റെ പ​ഴ​ക്ക​മു​ള്ള കേ​ര​ള​ത്തി​ലെ ആ​ദ്യ ക​ലാ​ല​യ​ത്തി​ൽ പി​റ​വി​യെ​ടു​ത്ത​ത്​ പു​തു​ച​രി​ത്രം. ബി​രു​ദ കോ​ഴ്​​സു​ക​ളു​ടെ പ്ര​വേ​ശ​ന ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്​​ച വി​ദ്യാ​ർ​ഥി​ക​ൾ ഗേ​റ്റി​ലെ​ത്തി​യ​പ്പോ​ൾ ​േറാ​സാ​പ്പൂ​ക്ക​ൾ ന​ൽ​കി​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. പി​ന്നീ​ട്​ നേ​ർ​ത്ത​പു​ഞ്ചി​രി​യോ​ടെ അ​വ​ന്തി​ക ബി.​എ ഹി​സ്​​റ്റ​റി​ക്കും ഷാ​ന ന​വാ​സ്​ ബി.​എ ഇ​ക്ക​ണോ​മി​ക്​​സ്​ ക്ലാ​സി​നും ക​യ​റി. തു​ട​ക്ക​ത്തി​​​​െൻറ പ​രി​ഭ്ര​മ​വും ആ​ശ​ങ്ക​യും അ​ക​ന്ന​ത്​ അ​ധ്യാ​പ​ക​ർ പ​ഠ​ന​രീ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ച​പ്പോ​ഴാ​ണ്.

ആ​ദ്യ​ദി​നം ‘ക്ലാ​സ്​​മേ​റ്റ്​​സ്​’ സി​നി​മ ചി​ത്രീ​ക​രി​ച്ച ഗ്രേ​റ്റ്​​ഹാ​ളി​ന്​ മു​ന്നി​ലാ​ണ്​ ഏ​റെ​സ​മ​യ​വും ചെ​ല​വ​ഴി​ച്ച​ത്. ഇ​തി​നി​ടെ ചി​ല​ർ ഓ​ടി​യെ​ത്തി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. മ​റ്റു​ചി​ല​ർ ഒ​പ്പം​നി​ർ​ത്തി ​‘സെ​ൽ​ഫി’​യെ​ടു​ത്തു. സ​മൂ​ഹ​ത്തി​​​​െൻറ മു​ഖ്യ​ധാ​ര​യി​ലേ​ക്ക്​ എ​ത്തി​യ​തി​​​​െൻറ സ​ന്തോ​ഷ​വും ഇ​രു​വ​രും പ​ങ്കു​വെ​ച്ചു. യാ​ത്ര​വേ​ള​യി​ൽ ബ​സി​ൽ പോ​കു​േ​മ്പാ​ൾ കാ​ണാ​റു​ള്ള കോ​ള​ജി​ൽ പ​ഠി​താ​വാ​യി എ​ത്തി​യ​തി​ൽ അ​തി​യാ​യ സ​േ​ന്താ​ഷ​മു​ണ്ടെ​ന്ന്​ ഷാ​ന ന​വാ​സ്​ പ​റ​ഞ്ഞു. സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ന​ല്ല​രീ​തി​യി​ലാ​ണ്​ പെ​രു​മാ​റി​യ​ത്. പെ​ൺ​കു​ട്ടി​ക​ള​ട​ക്കം കൂ​ട്ടു​കാ​ർ അ​ടു​ത്തു​വ​ന്ന്​ പ​രി​ച​യ​പ്പെ​ട്ടു, വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ചു. ഇ​തൊ​ക്കെ കാ​ണു​േ​മ്പാ​ൾ എ​ല്ലാ​വ​രും മ​നു​ഷ്യ​നാ​യി കാ​ണു​ന്ന​താ​യി തോ​ന്നി. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര ജ്യോ​തി​ഭ​വ​നി​ലാ​ണ്​​ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. കോ​ട്ട​യ​ത്ത്​ ട്രാ​ൻ​സ്​​ജെ​ൻ​ഡ​റി​ന്​ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ ഷെ​ൽ​ട്ട​ർ ഹോം ​ആ​രം​ഭി​ക്കു​​േ​മ്പാ​ൾ താ​മ​സം അ​വി​ടേ​ക്ക്​​ മാ​റും.​

പൊ​തു​സ​മൂ​ഹ​ത്തി​ൽ ഏ​ങ്ങ​നെ ജീ​വി​ക്കാ​മെ​ന്ന​തി​​​​െൻറ മാ​തൃ​ക​യാ​യി പ​ഠ​ന​ത്തി​ൽ മ​ു​ന്നേ​റി അ​ധ്യാ​പി​ക​യാ​യി മാ​റു​ക​യാ​ണ്​ ല​ക്ഷ്യം. ഭ​ര​ത​നാ​ട്യം അ​ട​ക്ക​മു​ള്ള ക​ല​ക​ളി​ൽ പ്രാ​വീ​ണ്യം​നേ​ടി​യ ഷാ​ന യു​വ​ജ​നോ​ത്സ​വ​ത്തി​ലും മാ​റ്റു​ര​ക്കും. സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ എ​ഴു​തു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ അ​വ​ന്തി​ക പ​റ​ഞ്ഞു. സ്വ​ന്ത​മാ​യി ജീ​വി​ക്കാ​നും പ​ഠി​ക്കാ​നും അ​വ​സ​രം ത​ന്ന സ​ർ​ക്കാ​റി​നോ​ട്​ ന​ന്ദി​യു​ണ്ട്. ഇ​തി​നൊ​പ്പം കി​ട്ടു​ന്ന സ്​​റ്റൈ​പ​ൻ​ഡും​ പ​ഠ​ന​ത്തി​ന്​ സ​ഹാ​യ​ക​മാ​കും. സ​മൂ​ഹ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കാ​ൻ വ​രു​ന്ന കോ​ള​ജ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കും. കോ​ള​ജി​ലെ ആ​ദ്യ ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യി മാ​റി​യ ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ്​ എ​റ​ണാ​കു​ള​ത്തേ​ക്ക്​ മ​ട​ങ്ങി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstransgendersmalayalam newsCMS College Kottayam
News Summary - Kerala's CMS College opens its gate for transgender students-kerala-news
Next Story