Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.ബി.​​െഎ...

എസ്​.ബി.​​െഎ ഉപഭോക്​താക്കൾക്ക്​ എട്ടി​െൻറ പണി; യോനോ ആപ്പി​െൻറ പേരുപറഞ്ഞ്​ എസ്​.എം.എസ്​ തട്ടിപ്പ്​

text_fields
bookmark_border
keralapolice bankfraud beware sbi sms yono app
cancel

സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ അകൗണ്ട്​ ഉടമകളെ മൊബൈൽ ആപ്പി​െൻറ പേരുപറഞ്ഞ്​ തട്ടിപ്പിന്​ ഇരയാക്കിയതായി പൊലീസ്​. എസ്​.ബി.​െഎയുടെ തന്നെ യോനോ ആപ്പി​െൻറ പേരിലാണ്​ തട്ടിപ്പ്​ നടന്നിരിക്കുന്നത്​. എസ്​.എം.എസ്​ അയച്ചായിരുന്നു കബളിപ്പിക്കലെന്നും പൊലീസ്​ പറയുന്നു.


ബാങ്കിൽ നിന്നെന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് സന്ദേശമയക്കലാണ്​ തട്ടിപ്പി​െൻറ ആദ്യപടി. യോനോ (YONO) ബാങ്കിങ്​ ആപ്ലിക്കേഷൻ ബ്ലോക്​ ചെയ്യപ്പെട്ടു എന്ന്​ എസ്​.എം.എസ്​ (SMS) സന്ദേശം അയക്കുന്നു. യഥാർഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. ഇൗ സമയം എസ്​.ബി.​െഎയുടേതാണെന്ന് തോന്നിപ്പിക്കുന്ന വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസർനെയിം, പാസ് വേഡ്, ഒ.ടി.പി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാർത്ഥ എസ്​.ബി.​െഎ വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നു. ബാങ്ക് അകൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബർ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പൊലീസ്​ അറിയിച്ചു. തട്ടിപ്പിനിരയാകാതിരിക്കാൻ ചില മാർഗങ്ങളും പൊലീസ്​ പങ്കുവച്ചിട്ടുണ്ട്​.


1. എസ്​.ബി.​െഎ ബാങ്കിൽ നിന്ന്​ എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്ന്​ വരുന്ന എസ്​.എം.എസ്​ സന്ദേശങ്ങളിൽ വിശ്വസിക്കരുത്.

2. എസ്​.എം.എസുകളിൽ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.

3. ബാങ്കിങ്ങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ യു.ആർ.എൽ (URL) ശ്രദ്ധിക്കുക. എസ്​.ബി.​െഎ അല്ലെങ്കിൽ ഇതര ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകൾ നടത്തണം.

4. സംശയം തോന്നുന്ന പക്ഷം ബാങ്ക് ശാഖയുമായി ബന്ധപ്പെടണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbiState Bank of Indiakeralapolicebankfraud
Next Story