Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വിവാഹദിനത്തിലും...

'വിവാഹദിനത്തിലും സേവനത്തിന്​ മുടക്കമില്ല'; രോഗിയെ രക്ഷിക്കാൻ മണവാളൻ തന്നെ ആംബുലൻസിന്‍റെ വളയം പിടിച്ചു

text_fields
bookmark_border
വിവാഹദിനത്തിലും സേവനത്തിന്​ മുടക്കമില്ല; രോഗിയെ രക്ഷിക്കാൻ മണവാളൻ തന്നെ ആംബുലൻസിന്‍റെ വളയം പിടിച്ചു
cancel

കണ്ണൂർ: പുതുമണവാളന്‍റെ അത്തർ മണക്കുന്ന വസ്​ത്രങ്ങളുമണിഞ്ഞ്​ മണവാട്ടിയെ കണ്ടിറങ്ങും മുമ്പാണ്​ മുസദ്ദിഖിന്‍റെ ഫോണിലേക്ക്​ വിളിയെത്തുന്നത്​. ''ഒരു അർജന്‍റ്​ ആവശ്യമുണ്ട്​. നമ്മുടെ ആംബുലൻസിലേക്ക്​ ഏതെങ്കിലും ഒരു ഡ്രൈവറെ കിട്ടുമോ?​''.

കൊതേരി ശിഹാബ്​ തങ്ങൾ റിലീഫ്​ സെൽ ആംബുലൻസ്​ സർവീസിന്‍റെ സ്ഥിരം ഡ്രൈവറായ മുസദ്ദിഖ്​ മറ്റൊന്നും ആലോചിച്ചില്ല. പുതുമണവാളന്‍റെ വസ്​ത്രത്തിൽ തന്നെ ആംബുലൻസിന്‍റെ വളയവും പിടിച്ച്​ നേരി​ട്ടെത്തി. കണ്ടുനിന്നവർ ആദ്യം ഒന്നമ്പരന്നു. മറ്റൊരു ഡ്രൈവറെ കണ്ടെത്തി എത്തിക്കു​േമ്പാഴേക്കും സമയം വൈകുമെന്നും എന്‍റെ സന്തോഷത്തേക്കാൾ വില ഒരാളുടെ ജീവനുണ്ടെന്നുമായിരുന്നു മുസദ്ദിഖിന്‍റെ മറുപടി.

കൊതേരിയിലെ പനിമൂർച്ഛിച്ചു അവശയായ രോഗിയെ വാരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷമാണ്​​ മണവാളൻ പിന്നീട്​ കല്യാണ വീട്ടിലേക്ക്​ മടങ്ങിയത്​. സുഹൃത്തും ശിഹാബ്​ തങ്ങൾ റിലീഫ്​ സെൽ സെക്രട്ടറിയുമായ ശുഹൈബ്​ കൊതേരിയാണ്​ സംഭവം ​ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. ആറളം സ്വദേശിനി സുഹാനയാണ്​ മുസദ്ദിഖിന്‍റെ വധു. മട്ടന്നൂർ മണ്ണൂർ സ്വദേശികളായ ഇബ്രാഹിമി​േന്‍റയും മറിയമിന്‍റെയും മകനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur news
Next Story