Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളം ഒപ്പമുണ്ട്; കുളം...

കേരളം ഒപ്പമുണ്ട്; കുളം കലക്കുന്നവരെ വിശ്വസിക്കരുത് -തൊഴിലാളികളോട്​ മെഹുവ മൊയ്​ത്ര

text_fields
bookmark_border
കേരളം ഒപ്പമുണ്ട്; കുളം കലക്കുന്നവരെ വിശ്വസിക്കരുത് -തൊഴിലാളികളോട്​ മെഹുവ മൊയ്​ത്ര
cancel

കണ്ണൂർ: ലോക്ക്​ഡൗണിൽ പരിഭ്രാന്തരായ കേരളത്തിലെ അന്തർസംസ്​ഥാന തൊഴിലാളികളെ ആശ്വസിപ്പിച്ച്​ പശ്​ചിമബംഗാളില െ തൃണമൂൽ കോൺഗ്രസ്​ എം.പി മെഹുവ മൊയ്​ത്ര. കേരള സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടെന്നും കുളം കലക്കി മീൻപിടിക്കുന്നവരെ വിശ്വസിക്കരുതെന്നുമാണ്​ ബംഗാളി ഭാഷയിലുള്ള ശബ്​ദ സന്ദേശത്തിൽ മെഹുവ തൊളിലാളികളോട്​ പറയുന്നത്​.

‘‘നമസ്കാരം. കേരളത്തിലുള്ള പശ്ചിമ ബംഗാളിൽനിന്നുള്ള സഹോദരി സഹോദരൻമാരെ, ദശകത്തിലെ ഏറ്റവും കഠിനമായ സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ അവസ്ഥയിൽ നമ്മൾ തളർന്നു പോകരുത്. നമുക്ക് ഈ കഠിനാവസരത്തിലും വിജയിക്കേണ്ടതുണ്ട്. ഈ സന്ദർഭത്തിൽ വീടുകളിലേക്കുള്ള മടക്കം അസാധ്യമാണെന്നറിയാം. നിങ്ങളുടെ ആശങ്കയും മനസിലാക്കുന്നു. നമുക്ക് കേരള മുഖ്യമന്ത്രിയിൽ വലിയ വിശ്വാസമാണുള്ളത്. കേരളത്തിലെത്തിയ എല്ലാവർക്കും ഭക്ഷണം, പാർപ്പിടം ഉറപ്പുവരുത്തുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഈ അവസരത്തിൽ കുളം കലക്കി മീൻ പിടിക്കുന്ന ആരെയും വിശ്വസിക്കരുത്. കേരള സർക്കാർ നിങ്ങളോടൊപ്പമുണ്ട്. നമ്മൾ ഈ പോരാട്ടത്തിൽ വിജയിക്കുക തന്നെ ചെയ്യും. നന്ദി’’ എന്നാണ്​ സന്ദേശം.

കണ്ണൂർ കലക്​ടർ ടി.വി. സുഭാഷിന്​ മെഹുവ നേരിട്ടയച്ചതാണ്​ വോയ്​സ്​ മെസേജ്​​. തുടർന്ന്​ ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭ​​​െൻറ നേതൃത്വത്തിൽ ഇത്​ വിഡിയോ രൂപത്തിലേക്ക്​ മാറ്റി. പാർലമ​​െൻറിനകത്തും പുറത്തും തീപ്പൊരി പ്രഭാഷകയായ മെഹുവയുടെ ഈ സന്ദേശം, അന്തർ സംസ്​ഥാന തൊഴിലാളികൾക്കിടയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Migrant workersmehuva moitrakerala migrant workers
News Summary - kerala with you mehuva moitra told migrant workers
Next Story