Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴുപതിറ്റാണ്ട്​: കേരളം...

ഏഴുപതിറ്റാണ്ട്​: കേരളം ലോക്​സഭയിൽ അയച്ചത്​ 8 വനിതകളെ മാത്രം

text_fields
bookmark_border
loksabha-elections-23
cancel

മലയാളികൾ മൂക്കത്ത്​ വിരൽ വെക്കേണ്ടി വരും. ഏഴു പതിറ്റാണ്ടിനിടെ ലോക്​സഭ കണ്ടത്​ വെറും എട്ടു​ വനിതകൾ മാത്രം. മൂ ന്നരക്കോടിക്കടുത്ത്​ ജനസംഖ്യയുള്ള നാട്ടിൽ ഒരു കോടി 60 ലക്ഷത്തോളം പുരുഷന്മാരും ഒരു കോടി 64 ലക്ഷത്തോളം വനിത കളുമുള്ളപ്പോഴാണ്​ വനിതകളെ ലോക്​സഭയിൽ അയക്കുന്നതിൽ വലിയ വിവേചനം നിലനിൽക്കുന്നത്​. 68 വർഷത്തിനിടെ കേരളത്തിൽ നിന്ന്​ ഒരേയൊരു വനിതയാണ്​ ദേശീയ പാർട്ടിയായ കോൺഗ്രസിനെ പ്രതിനിധീകരിച്ച്​ ലോക്​സഭയിലെത്തിയത്​. മുകുന്ദപുര ം മണ്ഡലത്തിൽനിന്ന്​ പ്രഫ. സാവിത്രി ലക്ഷ്​മണനെ.

ഇടതുപാർട്ടികളിൽ നിന്ന്​ ആറു പേർ ലോക്​സഭയിലെത്തിയിട്ടുണ് ട്​. സ്വത​ന്ത്രയായി മത്സരിച്ച ഒരു വനിതയും ലോക്​സഭ കണ്ടു. കേരള ​രൂപവത്​കരണത്തിനു മുമ്പ്​ 1951ലെ ആദ്യ തെരഞ്ഞെടുപ്പിൽ തിരുവിതാംകൂർ- കൊച്ചി സംസ്​ഥാനത്തുനിന്ന്​ വിജയിച്ച ആനി മസ്​ക്രീൻ ആയിരുന്നു അത്​. ​1957ൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും ‘സ്വതന്ത്രകേരളം’ അവരെ തോൽപിച്ചു.​ ആ വർഷം െമാത്തം ജനവിധി തേടിയ 58സ്​ഥാനാർഥികളിൽ ഒരേ ഒരു വനിത കൂടിയായിരുന്നു അവർ. 1962ലെ തെരഞ്ഞെടുപ്പിൽ 50 സ്ഥാനാർഥികളിൽ ഒരാൾ വനിതയായിരുന്നെങ്കിലും അവർ വിജയിച്ചില്ല. 1967ലാണ്​ സുശീല ഗോപാലനിലൂ​ടെ കേരളത്തി​​​െൻറ പെൺശബ്​ദം ലോക്​സഭയിൽ മുഴങ്ങിയത്​.

മൊത്തം 61 സ്ഥാനാർഥികൾ മത്സരിച്ചതിൽ സുശീല ഗോപാലൻ മാത്രമായിരുന്നു ആ തവണ വനിത സ്​ഥാനാർഥി. 1971ൽ സി.പിഎം സ്​ഥാനാർഥിയെ തോൽപിച്ച്​ സി.പി.​െഎയിലെ ഭാർഗവി തങ്കപ്പൻ അടൂരിൽ നിന്ന്​ ലോക്​സഭയിലെത്തി. നാല്​ വനിതകൾ ആ വർഷം ജനവിധി തേടിയിരുന്നു.1977ൽ 63 സ്ഥാനാർഥികളിൽ മൂന്നുപേർ വനിതകളായിരുന്നെങ്കിലും ആരും വിജയിച്ചില്ല.

1980ൽ 93 സ്ഥാനാർഥികൾ മത്സരിച്ചു. അതിൽ രണ്ടു​ വനിതകളിൽ ഒരാളായ സുശീല ഗോപാലൻ ആലപ്പുഴയുടെ പ്രതിനിധിയായി ലോക്​സഭയിൽ എത്തി. 1991ലും സുശീല ഗോപാലൻ എം.പിയായി. 1989ൽ മുകുന്ദപുരം സീറ്റിൽ വിജയിച്ച കോൺഗ്രസി​​​െൻറ സാവിത്രി ലക്ഷ്മണൻ 1991ലും ലോക്സഭയിലെത്തി. 1998ൽ വടകരയിൽനിന്നാണ് സി.പി.എമ്മിലെ പ്രഫ.എ. കെ. പ്രേമജം വിജയിച്ചത്.
1999ൽ പ്രേമജം വീണ്ടും ലോക്​സഭയിലെത്തി. 2004ലെ തെരഞ്ഞെടുപ്പിൽ സി.പി.എം പി. സതീദേവിയെ വടകരയിൽനിന്നും സി.എസ്. സുജാതയെ മാവേലിക്കരയിൽനിന്നും ലോക്​സഭയിലെത്തിച്ചു. 2014ലെ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽനിന്ന്​ വിജയിച്ച സി.പി.എമ്മിലെ പി.കെ. ശ്രീമതിയാണ്​ 16ാം ലോക്സഭയിൽ കേരളത്തി​​​െൻറ ഏക വനിത പ്രതിനിധി.

രാജ്യസഭ കണ്ടത്​ നാലു വനിതകൾ
കേരളത്തില്‍നിന്ന് ഇതുവരെ നാലു വനിതകൾ മാത്രമാണ്​ രാജ്യസഭയിലെത്തിയത്​. ആദ്യ വനിതാ അംഗം​ കെ. ഭാരതി​ പത്തു വർഷത്തോളം രാജ്യസഭയിൽ കേരളത്തെ പ്രതിനിധാനം ചെയ്​തു. 1954 ഏപ്രില്‍ മൂന്നുമുതല്‍ 1964 ഏപ്രില്‍ രണ്ടുവരെ. കോണ്‍ഗ്രസ് എം.പി ആയിരുന്ന ഇവർ പാർട്ടി​ നേതാവും എഴുത്തുകാരനുമായ എ.പി. ഉദയഭാനുവി​​​െൻറ ഭാര്യയായിരുന്നു. 1962 മുതല്‍ 1968 വരെ ദേവകി ഗോപിദാസും (കോൺഗ്രസ്​) 1974 മുതല്‍ 1980 വരെ ലീല ദാമോദര മേനോനും (കോൺഗ്രസ്​) രാജ്യസഭയെ പ്രതിനിധാനം ചെയ്​തു. മൂന്നു പതിറ്റാണ്ടിനുശേഷം 2010ൽ​ സി.പി.എമ്മി​​​െൻറ പ്രതിനിധിയായി ഡോ. ടി എന്‍. സീമ രാജ്യസഭയിലെത്തി​.

1952മുതൽ 66 വരെ മൂന്നു​ തവണ ബിഹാറിൽനിന്ന്​ മലയാളിയായ ലക്ഷ്മി എന്‍. മേനോനും 1957^60 കാലഘട്ടത്തിൽ തമിഴ്​നാട്ടിൽനിന്ന്​ മലയാളിയായ അമ്മു സ്വാമിനാഥനും കോൺഗ്രസ്​ എം.പിമാരായി. 1952 ല്‍ ഡിണ്ഡിഗലിൽ നിന്ന്​ ലോക്‌സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loksabharajyasabhakerala newswomens daymalayalam newsMarch 8Lok sabhaelectio n 2019
News Summary - Kerala women in loksabha-Kerla news
Next Story