ലളിതമ്മയുടെ ത്യാഗമനസ്സിന് നാടിെൻറ അഭിനന്ദനം
text_fieldsചവറ: നാടിെൻറ നന്മക്ക് കാരുണ്യത്തിെൻറ കരുതലുമായി വയോധിക. തേവലക്കര, അരിനല്ലൂർ, കല് ലുംപുറത്ത് വീട്ടിൽ 70കാരിയായ ലളിതമ്മയാണ് ജീവിതചെലവിൽനിന്ന് മിച്ചം പിടിച്ച 5,000 രൂപ ക ോവിഡ് -19 നിയന്ത്രണത്തിെൻറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാ വന ചെയ്തത്. ആരും പ്രേരിപ്പിക്കാതെ, വാർത്താമാധ്യമങ്ങളിലൂടെ കാര്യങ്ങൾ ഗ്രഹിച്ചുമാണ് തെൻറ ആകെയുണ്ടായിരുന്ന ജീവിതസമ്പാദ്യം ലളിതമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
തെക്കുംഭാഗം പൊലീസ് സംഘം അരിനല്ലൂർ കല്ലുംപുറം ജങ്ഷൻ വഴി പട്രോളിങ്ങിന് പോകുമ്പോൾ ലളിതമ്മ പൊലീസ് ജീപ്പിന് കൈകാണിച്ചു. ഏതോ പരാതി പ്രതീക്ഷിച്ച് ജീപ്പ് നിർത്തിയപ്പോൾ ‘എനിക്കും മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് സംഭാവന ചെയ്യണ’മെന്ന് പൊലീസ് സംഘത്തെ അറിയിക്കുകയായിരുന്നു.
പിന്നീട് തെക്കുംഭാഗം എസ്.എച്ച്.ഒ രാജേഷ് കുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലളിതമ്മയുടെ വീട്ടിലെത്തി തുക ഏറ്റുവാങ്ങി. കശുവണ്ടി തൊഴിലാളിയായിരുന്ന ലളിതമ്മ ചെറിയ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. ലളിതമ്മയുടെ ത്യാഗ മനസ്സിനെ നാടൊന്നാകെ അഭിനന്ദിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
