Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനപ്രതിനിധികൾ...

ജനപ്രതിനിധികൾ പ്രതികളായ 36 കേസുകൾ ഹൈകോടതിയുടെ അനുമതിയില്ലാതെ കേരളം പിൻവലിച്ചു

text_fields
bookmark_border
verdict
cancel

ന്യൂഡൽഹി: ജനപ്രതിനിധികൾ പ്രതികളായ 36 കേസുകൾ കേരളം ഹൈകോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചെന്ന്​ റിപ്പോർട്ട്​. 2020 സെപ്​റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ്​ കേസുകൾ പിൻവലിച്ചത്​. ഹൈകോടതി രജിസ്​ട്രാറാണ്​ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്​.

ക്രിമിനൽ നടപടി ചട്ടത്തിലെ 321ാം വകുപ്പ്​ പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി മൂന്നിൽ നിന്ന്​ 16 കേസുകളും നാലിൽ നിന്ന്​ 10 കേസുകളുമാണ്​ പിൻവലിച്ചത്​. തളിപ്പറമ്പ്​ ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ നിന്ന്​ അഞ്ച്​ കേസുകളും കണ്ണൂർ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ നിന്ന്​ നാല്​ കേസുകളും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ നിന്ന്​ ഒരു കേസും അനുമതിയില്ലാതെ പിൻവലിച്ചു.

ഹൈകോടതി അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന്​ സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. ഇങ്ങനെ പിൻവലിച്ച കേസുകളുടെ വിവരങ്ങൾ കൈമാറാനും സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ്​ ഹൈകോടതി രജിസ്​​ട്രാർ സുപ്രീംകോടതിയിൽ റിപ്പോർട്ട്​ നൽകിയത്​. 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈകോടതി രജിസ്​ട്രാർ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtpolice case
News Summary - Kerala withdrew 36 cases against the people's representatives without the permission of the High Court
Next Story