Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളം ഹൃദയം...

കേരളം ഹൃദയം കീഴടക്കിയെന്ന് നിക് ഉട്ട്

text_fields
bookmark_border
കേരളം ഹൃദയം കീഴടക്കിയെന്ന് നിക് ഉട്ട്
cancel

കോ​ഴി​ക്കോ​ട്: വി​ഖ്യാ​ത ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​ക് ഉ​ട്ട് തു​റ​ന്നു​വെ​ച്ച കാ​മ​റ​ക്ക​ണ്ണു​ക​ളു​മാ​യി കോ​ഴി​ക്കോ​െ​ട്ട​ത്തി. സം​സ്ഥാ​ന സ​ർ​ക്കാ​റി​​​െൻറ​യും കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ​യും അ​തി​ഥി​യാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ്​ അ​ദ്ദേ​ഹം കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. 

കേ​ര​ള​വും വി​യ​റ്റ്നാ​മും ത​മ്മി​ൽ ഒ​ട്ടേ​റെ സ​മാ​ന​ത​ക​ളു​ണ്ടെ​ന്ന് നി​ക് ഉ​ട്ട് പ​റ​ഞ്ഞു. ‘ഇ​വി​ട​ത്തെ​പ്പോ​ലെ തെ​ങ്ങു​ക​ൾ വി​യ​റ്റ്നാ​മി​ലു​മു​ണ്ട്. എ​ന്നാ​ൽ, ഏ​റെ​ക്കാ​ല​ത്തെ ബോം​ബി​ങ്ങി​ലൂ​ടെ അ​വ ന​ശി​ക്ക​പ്പെ​ട്ടു. ഇ​ന്ന് വീ​ണ്ടും തെ​ങ്ങു​ക​ൾ വ​ള​രു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ ആ​ളു​ക​ൾ ഹൃ​ദ്യ​മാ​യി പെ​രു​മാ​റു​ന്ന​വ​രാ​ണ്. ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലെ​പ്പോ​ലെ എ​രി​വു​ള്ള ഭ​ക്ഷ​ണ​മാ​ണ് ഇ​വി​ടെ​യും. അ​തെ​ല്ലാം വ​ല്ലാ​തെ ഇ​ഷ്​​ട​പ്പെ​ട്ടു’... ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി എ​ത്തി​യ അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

നാ​പാം ബോം​ബി​ങ്ങി​ൽ​നി​ന്ന് ര​ക്ഷ​നേ​ടാ​ൻ ഉ​ടു​തു​ണി​യി​ല്ലാ​തെ ഓ​ടു​ന്ന ഒ​മ്പ​തു വ​യ​സ്സു​ള്ള കിം ​ഫു​ക്​ എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​ത്തി​ലൂ​ടെ ‘ടെ​റ​ർ ഓ​ഫ് വാ​ർ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ അ​മേ​രി​ക്ക​യു​ടെ വി​യ​റ്റ്നാം യു​ദ്ധ​ത്തി​​​െൻറ ഭീ​ക​ര​ത ലോ​ക​ത്തെ അ​റി​യി​ച്ച​യാ​ളാ​ണ് നി​ക് ഉ​ട്ട്. യു​ദ്ധം ദു​രി​ത​മ​ല്ലാ​തെ മ​റ്റെ​ന്താ​ണ് സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണ് യു​ദ്ധ​ക്കെ​ടു​തി​ക​ൾ​ക്ക് ഇ​ര​യാ​വു​ന്ന​വ​ർ. യു​ദ്ധം ഇ​ല്ലാ​ത്ത ഒ​രു ലോ​ക​മാ​ണ് ത​​​െൻറ സ്വ​പ്നം. യു​ദ്ധ​ക്കെ​ടു​തി​ക​ളൊ​ന്നു​മി​ല്ലാ​ത്ത ഒ​രു ഫ്രെ​യി​മാ​ണ് ത​നി​ക്ക് ഇ​നി എ​ടു​ക്കാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന ചി​ത്ര​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ർ ഓ​ഫ് ടെ​റ​ർ എ​ന്ന ചി​ത്ര​ത്തി​നു മു​മ്പും ശേ​ഷ​വും നി​ര​വ​ധി ചി​ത്ര​ങ്ങ​ളെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും അ​ന്നും ഇ​ന്നും ത​നി​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട​തും ഹൃ​ദ​യ​ത്തി​ൽ​നി​ന്ന് ഒ​പ്പി​യെ​ടു​ത്ത​തു​മാ​യ ചി​ത്രം കിം ​ഫു​ക്കി​േ​ൻ​റ​താ​ണെ​ന്ന് നി​ക് പ​റ​യു​ന്നു.

അ​ടു​ത്ത​വ​ർ​ഷം കിം​ഫു​ക്കി​നെ​യും കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​മെ​ന്ന പ്ര​ത്യാ​ശ​യും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ല​യാ​ള​ത്തി​​​െൻറ പ്രി​യ​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​യെ​യും മോ​ഹ​ൻ​ലാ​ലി​നെ​യും അ​ദ്ദേ​ഹം ക​ണ്ടി​രു​ന്നു. ലോ​സ് ആ​ഞ്​​ജ​ല​സ് ടൈം​സ് ഫോ​ട്ടോ എ​ഡി​റ്റ​ർ റോ​ൾ റോ​യും നി​ക് ഉ​ട്ടി​നൊ​പ്പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswarphotographermalayalam newsNick Ut
News Summary - Kerala wins My Heart Says Nick Ut - Kerala News
Next Story