Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികൾക്ക്​...

പ്രവാസികൾക്ക്​ അവശ്യമരുന്നുകൾ​ എത്തിക്കാൻ സംവിധാനം ഒരുക്കും -മുഖ്യമന്ത്രി

text_fields
bookmark_border
പ്രവാസികൾക്ക്​ അവശ്യമരുന്നുകൾ​ എത്തിക്കാൻ സംവിധാനം ഒരുക്കും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പ്രവാസികൾക്ക്​ ആവശ്യമായ മരുന്നുകൾ എത്തിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രീകൃത സ്​ഥലത്തെത്തിച്ച്​ വിതരണം ചെയ്യാനാണ്​ ആലോചന. പ്രവാ സികൾക്കായി കൂടുതൽ ക്വാറൻറീൻ ക്രേന്ദങ്ങൾ തുടങ്ങും. അതിനായി ദുബൈയിൽ കൂടുതൽ കെട്ടിടങ്ങൾ കണ്ടെത്തുന്നുണ്ട്​. ഇത ുസംബന്ധിച്ച്​ ദുബൈ ഭരണാധികാരികളുടെ നടപടി അഭിനന്ദാർഹമാണ്​. ഇന്ത്യൻ എംബസിയുമായി നോർക്ക നിരന്തരം ബന്ധപ്പെടുന്നുമുണ്ട്​.

കേ​ന്ദ്രം സംസ്​ഥാനങ്ങൾക്ക്​ സാമ്പത്തിക സഹായം നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹായം ഉടൻ ഉണ്ടാകുമെന്നാണ്​ പ്രതീക്ഷ. സംസ്​ഥാനത്ത്​ കാൻസർ രോഗികളുടെ ചികിത്സക്കായി 21 കേന്ദ്രങ്ങൾ ഒരുക്കി​. ഡൽഹിയിൽ ദുരിതം അനുഭവിക്കുന്ന മലയാളി നഴ്​സുമാരുടെ കാര്യം പരിഗണിക്കാൻ ഡൽഹി മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

ലോക്​ഡൗൺ ഇളവുകൾ വ്യാഴാഴ്​ച നടക്കുന്ന മന്ത്രിസഭ യോഗം തീരുമാനിക്കും. ജാഗ്രത ശക്​തമായി തുടരാനാണ്​ തീരുമാനം. നിയന്ത്രണങ്ങളും തുടരും. അല്ലാത്തപക്ഷം രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ട്​. കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കിയാൽ ശക്​തമായി നടപടിയുണ്ടാകും. അക്ഷയ സ​െൻററുകൾ തുറക്കുന്നത്​ പരിഗണിക്കും.

സ്വകാര്യ ബസുകളുടെ നികുതി അടക്കേണ്ട തീയതി രണ്ട്​ തവണ സർക്കാർ നീട്ടിനൽകിയിരുന്നു​. ഏപ്രിൽ 30 വരെ വീണ്ടും നീട്ടാൻ അനുമതി നൽകി. ലേണേഴ്​സ്​ ലൈസൻസ്​ ലഭിച്ചവർക്ക്​ ഡ്രൈവിങ്​ ലൈസൻസ്​ എടുക്കേണ്ട കാലയളവ്​ പുനഃക്രമീകരീക്കാനും ​വാഹന വകുപ്പ്​ അധികൃതരോട്​ നിർദേശം നൽകിയിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - kerala will give medicine to gulf malayalees
Next Story