Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വിദ്യാഭ്യാസത്തിന്‍റെ...

'വിദ്യാഭ്യാസത്തിന്‍റെ ഡെസ്റ്റിനേഷൻ പോയിന്‍റ് ആയി കേരളം മാറും'; പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

text_fields
bookmark_border
വിദ്യാഭ്യാസത്തിന്‍റെ ഡെസ്റ്റിനേഷൻ പോയിന്‍റ് ആയി കേരളം മാറും; പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
cancel

രണ്ടുമാസത്തെ വേനലവധിക്ക്ശേഷം കുട്ടികൾ വീണ്ടും വിദ്യാലയ മുറ്റത്ത് എത്തിയിരിക്കുകയാണ്. ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്‍റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടന്നു. രാവിലെ 9.30-ന് ആരംഭിച്ച ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ സംസ്ഥാനതല പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്‍റെ അധ്യക്ഷതയിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, മറ്റ് ജനപ്രതിനിധികൾ, കലാ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടന പരിപാടിയിൽ ഭാവിയുടെ പ്രതീക്ഷകളായ കുട്ടികൾക്ക് ആശംസ നേർന്നുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. കുട്ടികളുടെ വളർച്ചയിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള പങ്കിനെക്കുറിച്ചും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 'അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും തമ്മിൽ നല്ലൊരു സൗഹൃദം എപ്പോഴും നിലനിൽക്കണം. കുട്ടികൾ തങ്ങളുടെ കഴിവുകളെയും സർഗ്ഗാത്മകതയെയും പുറത്തുകൊണ്ടുവരുന്നത് ഈ പ്രായത്തിലാണ്. ഇത് ഒരു പുതിയ കാലഘട്ടമാണ്. കൃത്യമായി പറഞ്ഞാൽ വിജ്ഞാന പര്യവേക്ഷണത്തിന്‍റെ കാലം. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് അവരെ വളർത്താൻ എല്ലാവർക്കും സാധിക്കണം. വിദ്യാഭ്യാസത്തിന്‍റെ ഡെസ്റ്റിനേഷൻ പോയിന്‍റ് ആയി കേരളം മാറും. പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകില്ല , വിദേശരാജ്യങ്ങളിൽ നിന്നും കുട്ടികൾ കേരളത്തിലേക്ക് എത്തും' അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്‍റെ അധ്യക്ഷതയിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കൃത്യസമയത്ത് പാഠപുസ്‌തകങ്ങളും യൂണിഫോമുകളും എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഒരു പുതുയുഗ വിദ്യാലയം എന്നതാണ് സർക്കാരിന്‍റെ പ്രധാന കാഴ്ചപ്പാട്. നമ്മുടെ കുട്ടികൾ മത്സരിക്കേണ്ടത് ആഗോളതലത്തിലാണ്. അതുകൊണ്ടുതന്നെ കാലഹരണപ്പെട്ട കാര്യങ്ങളല്ല നമ്മൾ അവരെ പഠിപ്പിക്കേണ്ടത്. ആധുനിക സാങ്കേതികവിദ്യ പൂർണ്ണമായും ഉപയോഗപ്പെടുത്തിക്കൊണ്ടാവണം നമ്മുടെ കുട്ടികളെ നാം പഠിപ്പിക്കേണ്ടത്. അതിനുള്ള എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും വരുംദിവസങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് സർക്കാർ ഒരുക്കും' എന്ന് അദേഹം വ്യക്തമാക്കി.

'പുതുയുഗ വിദ്യാലയം' ആശയവുമായി പുതിയ അധ്യയന വർഷം ആധുനിക വിദ്യാഭ്യാസ രീതികളെയും സാങ്കേതികവിദ്യകളെയും കോർത്തിണക്കിക്കൊണ്ട് ​'പാഠം 1: പുതുയുഗ വിദ്യാലയം' എന്ന സവിശേഷമായ ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അധ്യയന വർഷത്തിന് തുടക്കമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationshamsudeenSchool ReopeningVD SatheesanKerala
News Summary - 'Kerala will become a destination point for education'; Chief Minister inaugurates the entrance festival
Next Story