കൂരാച്ചുണ്ടിൽ കാട്ടുപന്നികൾ വീട്ടിനകത്ത്; വെടിവെച്ചുകൊന്നു
text_fieldsകൂരാച്ചുണ്ട് (കോഴിക്കോട്): പൂവത്തും ചോലയിൽ വീട്ടിലെ കിടപ്പുമുറിയിൽ കയറിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കെ.എസ്.ഇ.ബി ജീവനക്കാരനായ പൂവത്തും ചോല ആലമല മോഹനെൻറ വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ ഓടെ പന്നികൾ കയറിയത്. പന്നികള്‍ കിടപ്പുമുറിയിൽ പ്രവേശിച്ചതോടെ വാതിൽ താനേ അടഞ്ഞതിനാൽ വീട്ടുകാരെ ആക്രമിച്ചില്ല.
മയക്കുവെടി വെച്ച് കൊണ്ടുപോകാനുള്ള വനംവകുപ്പിെൻറ നീക്കം ജനം അനുവദിച്ചില്ല. തുടർന്ന്, ഡി.എഫ്.ഒയുടെ ഉത്തരവ് പ്രകാരം പന്നികളെ വെടിവെച്ചുകൊല്ലാൻ ധാരണയായി. വെടിവെക്കാന്‍ ലൈസന്‍സുള്ള ചക്കിട്ടപാറ മുക്കള്ളില്‍ സ്വദേശി മുണ്ടക്കല്‍ ഗംഗാധരന് എത്തി പന്നികളിലൊന്നിനെ വെടിവെച്ചുകൊന്നു. ഇതിനിടയില്‍ തോക്ക് കേടായി. രണ്ടാമത്തതിനെ അവിടനല്ലൂര്‍ രഘുനാഥാണ് വെടിവെച്ചു കൊന്നത്.

