Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന ​െതാഴിലാളികളെ സംഘടിപ്പിച്ചെന്ന്​: വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ അറസ്​റ്റിൽ

text_fields
bookmark_border
അന്തർ സംസ്ഥാന ​െതാഴിലാളികളെ സംഘടിപ്പിച്ചെന്ന്​: വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ അറസ്​റ്റിൽ
cancel

ഹരിപ്പാട്​: അന്തർ സംസ്ഥാന തൊഴിലാളികളെ വാട്​സ്​ആപ്പ്​ സന്ദേശത്തിലൂടെ സംഘടിപ്പിച്ചെന്ന്​ ആരോപിച്ച്​ വെൽഫെ യർ പാർട്ടി ജില്ല പ്രസിഡൻറ്​ നാസർ ആറാട്ടുപുഴയെ ഹരിപ്പാട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ ജാമ്യത്തിൽ വിട്ടു. ചൊവ്വാഴ്​ച വൈകീട്ട്​ ആറുമണിയോടെ ഹരിപ്പാട്​ പൊലീസ്​ സ്​റ്റേഷനിലേക്ക്​ വിളിച്ചുവരുത്തിയാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​.

ആലപ്പുഴ എസ്.പിയുടെ സ്പെഷ്യൽ സ്​ക്വാഡ് എസ്.ഐ ലൈഷാദ് മുഹമ്മദി​​െൻറ നിർദേശത്തെ തുടർന്നാണ്​ അറസ്​റ്റ്​. ഹരിപ്പാട്​ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികളെ അകാരണമായി സംഘം ചേരാൻ സമൂഹമാധ്യമങ്ങൾ വഴി പ്രേരിപ്പിച്ചതിനാണ്​ നടപടി എന്നാണ്​ പൊലീസ്​ പറയുന്നത്​.

അതേസമയം വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നതിനും അവർക്ക്​ ഭക്ഷണം എത്തിക്കുന്നതിനും ഹെൽപ്​ ലൈൻ ഡെസ്​ക്​ ആരംഭിച്ചിരുന്നു. ജില്ല പ്രസിഡൻറ്​ എന്ന നിലയിൽ നാസർ ആറാട്ടുപുഴയുടെ നമ്പരായിരുന്നു ഇതിൽ നൽകിയിരുന്നത്​.

ഇതുപ്രകാരം ഹെൽപ്​ ലൈൻ നമ്പരിലേക്ക്​ ബന്ധപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികൾക്ക്​ വേണ്ട സഹായങ്ങൾ എത്തിച്ചുകൊടുക്കുക മാത്രമാണ്​ ചെയ്​തതെന്ന്​ വെൽഫെയർ പാർട്ടി നേതാക്കൾ പറയുന്നു. അറസ്​റ്റ്​ രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeKerala News
News Summary - kerala welfare party leader arrest
Next Story