
ന്യൂനമർദം; മലയോര മേഖലയിൽ മഴക്ക് സാധ്യത
text_fieldsപാലക്കാട്: തിങ്കളാഴ്ച ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച വരെ മലയോര മേഖലയിൽ ഒറ്റപ്പെട്ട ഇടിയോടു കൂടി മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആഗസ്റ്റിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമർദമാണിത്. തുടർച്ചയായി ന്യൂനമർദങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഇത്തവണ ഇതുവരെ ഒന്നും ശക്തമായില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ രേഖകളനുസരിച്ച് ചരിത്രത്തിൽ മൂന്ന് തവണ മാത്രമാണ് രാജ്യത്ത് കാലവർഷ കാലത്ത് ഒരു മൺസൂൺ തീവ്ര ന്യൂനമർദം പോലും രൂപപ്പെടാതിരുന്നത്.
