Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീവ്ര ന്യൂനമർദം അതിതീവ്രമായി; അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

text_fields
bookmark_border
വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖാപിച്ചു
depression 7899876
cancel

കോഴിക്കോട്: തെക്ക് കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദ്ദമായി. അടുത്ത ആറ് മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ സഞ്ചരിച്ചു മധ്യ കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂൺ ആറ്, ഏഴ് തിയതികളിൽ കേരളതീരങ്ങളിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.

വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖാപിച്ചു

06-06 -2023: പത്തനംതിട്ട, ഇടുക്കി

07-06 -2023: പത്തനംതിട്ട, ആലപ്പുഴ

08-06 -2023: ആലപ്പുഴ, എറണാകുളം

09-06 -2023: തിരുവനന്തപുരം, കൊല്ലം

10-06 -2023: പത്തനംതിട്ട, ഇടുക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala weather updates
Next Story