Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ടു​ത്ത 48...

അ​ടു​ത്ത 48 മ​ണി​ക്കൂ​ർ ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​ക്കും സാ​ധ്യ​ത​

text_fields
bookmark_border
അ​ടു​ത്ത 48 മ​ണി​ക്കൂ​ർ  ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​ക്കും സാ​ധ്യ​ത​
cancel

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​കൊ​ണ്ട ഉം ​പു​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് ‘സൂ​പ്പ​ർ ചു​ഴ​ലി​ക്കാ​റ്റാ​യി’ മാ​റി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ഒാ​ടെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 265 കി.​മീ വ​ർ​ധി​ച്ച് സൂ​പ്പ​ർ ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ചു.

വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 222 കി.​മീ കൂ​ടു​ത​ൽ വ​രു​ന്ന ചു​ഴ​ലി​ക്കാ​റ്റു​ക​ളെ​യാ​ണ് ‘സൂ​പ്പ​ർ ചു​ഴ​ലി​ക്കാ​റ്റ്’ എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റു​ക​ളി​ൽ ഒ​ന്നാ​യി ഉം ​പു​ൻ മാ​റി. ഒ​ഡി​ഷ​യി​ലെ പാ​ര​ദ്വീ​പി​ൽ​നി​ന്ന് 800 കി.​മീ അ​ക​ലെ സ്ഥി​തി​ചെ​യ്യു​ന്ന ഉം ​പു​ൻ, മേ​യ്‌ 20ന്​ ​വൈ​കീ​ട്ടോ​ടെ പ​ശ്ചി​മ ബം​ഗാ​ളി​ലെ ഡി​ഖ​ക്കും ബം​ഗ്ലാ​ദേ​ശി​ലെ ഹ​ട്ടി​യ ദ്വീ​പി​നും ഇ​ട​യി​ൽ മ​ണി​ക്കൂ​റി​ൽ 185 കി.​മീ മു​ക​ളി​ൽ വ​രെ വേ​ഗ​ത​യി​ൽ ക​ര​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

അ​തി​ശ​ക്ത കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കേ​ര​ള​ത്തി​ൽ അ​ടു​ത്ത 48 മ​ണി​ക്കൂ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്.

Show Full Article
TAGS:Rain news malayalam news Kerala weather 
Next Story