ഇതെന്തുപറ്റി? കേരളത്തിൽ വിവരിക്കാനാകാത്ത കാലാവസ്ഥ പ്രതിഭാസം
text_fieldsപ്രളയത്തിന് പിന്നാെല സംസ്ഥാനത്ത് ഭീതിപ്പെടുത്തുന്ന ക ാലാവസ്ഥയും അസ്വാഭാവിക ചൂടും. പുഴ അടക്കം ജലസ്രോതസ്സുകൾ വറ്റിവരളുന്നു, മണ്ണ് വരണ്ടുണങ്ങി ഭൂമി വിണ്ടുകീറുന്നു. ഒപ്പം രാത്രി മഞ്ഞും. ഇൗ പ്രതിഭാസങ്ങൾ വിവരിക്കാനാവതെ കുഴങ്ങുകയാണ് കാലാവസ്ഥ വകുപ്പ്. ഇൗമാസം 30തോടെയാണ് കാലവർഷം അവസാനിക്കുക. എന്നാൽ, ഇതിനു മുേമ്പ ചുട്ടുപൊള്ളുകയാണ് കേരളം. രേഖപ്പെടുത്തുതിനെക്കാളും കൊടുംചൂടാണ് അനുഭവെപ്പടുന്നത്. ശനിയാഴ്ച 32 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയതെങ്കിലും അനുഭവപ്പെട്ട ചൂടിെൻറ തോത് ഇതിലും കൂടും.
പശ്ചിമഘട്ടത്തിലെ നദികളും കൈവഴികളും അതിവേഗം വറ്റുകയാണ്. വെള്ളമിറങ്ങി കേവലം രണ്ടാഴ്ച പിന്നിടുന്നതിനു മുമ്പാണ് ഈ അപൂർവ പ്രതിഭാസം. ഇടുക്കി ഡാമിെൻറ തുറന്ന ഷട്ടറുകളിൽ അവസാനത്തെ ഒെരണ്ണം അടച്ച് രണ്ടു ദിവസം പിന്നിട്ടതോടെ 15 അടിയോളം ഉയർന്ന പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച പല സ്ഥലങ്ങളിലും അരയടിപോലും ഇല്ലാത്ത സ്ഥിതിയിലാണ്. പെരിയാറിെൻറ കൈവഴികളിൽ മിക്കവയുടെയും നീരൊഴുക്ക് തന്നെ നിലച്ചുകഴിഞ്ഞു.
മുല്ലപ്പെരിയാർ മുതൽ ഉപ്പുതറവരെയുള്ള പെരിയാർ നദീഭാഗത്ത് ജലനിരപ്പ് അതിവേഗം താഴുകയാണ്. കല്ലാർ, ഇരട്ടയാർ, കട്ടപ്പനയാർ, ചിന്നാർ തുടങ്ങിയ നദികളിലും നീരൊഴുക്ക് നിലച്ചു. ഹൈറേഞ്ചിലെ കുളങ്ങളിലും കിണറുകളിലും ജലനിരപ്പ് 10 മുതൽ 20 അടിവരെ താഴ്ന്നു കഴിഞ്ഞു. ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ സംഭരണിയിലെ ഡാമുകളിലെ നീരൊഴുക്കും കുറയുന്നു. ഒരാഴ്ചകൊണ്ട് ഡാമുകളിൽ 13 അടി വെള്ളമാണ് താഴ്ന്നത്. ഇവിടെ ഒരാഴ്ചയായി വൃഷ്ടിപ്രദേശങ്ങളിൽ മഴയില്ല. മാനം തെളിഞ്ഞുനിന്ന കാലാവസ്ഥയായിരുന്നു. അണക്കെട്ടുകൾ എല്ലാം അടച്ചിട്ട നിലയിലാണ്.
പ്രളയത്തിൽ പുഴയുടെ അടിമണ്ണ് ഇളകിപ്പോയതിനാൽ ജലം ശേഖരിക്കപ്പെടാതെ കടലിലേക്ക് ഒഴുകിപ്പോകുകയാണ്. ഇത് ഭൂഗർഭ ജലവിതാനത്തെയും ബാധിക്കും. ആറുപതിറ്റാണ്ട് കാലത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളം കടുത്ത ചൂടിലേക്ക് നീങ്ങുന്നതായാണ് സൂചന.പ്രളയത്തിനുശേഷം വയനാട്ടിൽ പലയിടത്തും മണ്ണിരകൾ ചാവുന്നതും ഭൂമിക്കടിയിൽ കഴിയുന്ന ഇരുതലമൂരി പോലുള്ള ജീവികളെ കൂടുതലായി കാണെപ്പടുന്നതും ആശങ്ക ഉയർത്തിയിട്ടുണ്ട്. മണ്ണിരകൾ കൂട്ടത്തോടെ ചാവുന്ന പ്രതിഭാസം സംബന്ധിച്ച് പഠനം നടത്തുമെന്ന് മന്ത്രി സുനിൽകുമാർ അറിയിച്ചിരുന്നു.
ഇക്കുറി നാലുമാസത്തെ മഴ രണ്ടരമാസം കൊണ്ട് ലഭിച്ചുകഴിഞ്ഞു. സെപ്റ്റംബറിൽ 12 ശതമാനം മഴയാണ് ലഭിക്കേണ്ടത്. മാസം പിറന്ന് ഏട്ടുദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിൽ ഒറ്റപ്പെട്ട മഴപോലും വിരളമാണ്. അസ്വാഭാവിക മാറ്റങ്ങൾക്കിടെയും 32ശതമാനം അധികമഴ ഇതുവെര കേരളത്തിന് ലഭിച്ചുകഴിഞ്ഞു. അതിനിടെ ഒക്ടോബർ, നവംബർ മാസങ്ങളിെല തുലാവർഷത്തിൽ കഴിഞ്ഞ വർഷങ്ങൾക്ക് സമാനമായി നല്ല മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
