Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളിയാഴ്ച വരെ...

വെള്ളിയാഴ്ച വരെ കേരളത്തിൽ ഇടിമിന്നലിനും മഴക്കും സാധ്യത; ജാഗ്രതാനിര്‍ദേശം

text_fields
bookmark_border
വെള്ളിയാഴ്ച വരെ കേരളത്തിൽ ഇടിമിന്നലിനും മഴക്കും സാധ്യത; ജാഗ്രതാനിര്‍ദേശം
cancel

തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ നവംബര്‍ 24 വരെ ( വെള്ളി) കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴക്ക്​ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥവകുപ്പ്​ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തില്‍ മഞ്ഞ അലര്‍ട്ട്​ പ്രഖ്യാപിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയംമുതല്‍തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശങ്ങള്‍ നൽകി.

മിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണം.

Show Full Article
TAGS:rain
News Summary - Kerala Weather Forecast
Next Story