കാലാവസ്ഥ മാറി; പഠിക്കാതെ കേരളം
text_fieldsതിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തും യാഥാർഥ്യമായതായി സമ്മതിക്കുേമ്പാഴും ഇതുസംബന്ധിച്ച് പഠനമില്ല. സംസ്ഥാനത്തെ പരിസ്ഥിതി വകുപ്പിനെ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാനവകുപ്പെന്ന് 2010ൽ പുനർനാമകരണം ചെയ്യുകയും കോട്ടയത്ത് കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം ആരംഭിക്കുകയും ചെയ്യുന്നതിൽ അവസാനിച്ചു ഗവേഷണം.
കോട്ടയത്ത് പഠനകേന്ദ്രം ആരംഭിച്ചത് 2013ലാണ്. ഇപ്പോഴതിന് ഡയറക്ടർ പോലുമില്ല. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിക്കാണ് ചുമതല. പഠനകേന്ദ്രവും കാര്യമായ ഗവേഷണം നടത്തിയിട്ടില്ല. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാനവകുപ്പിന് കീഴിൽ കാലാവസ്ഥ വ്യതിയാനസെൽ ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തിനകം എന്തെങ്കിലും ‘ഫലം’ ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. പ്രളയ പശ്ചാത്തലത്തിൽ കർമപദ്ധതി പുതുക്കും. ഇതിനിടെ, കാർഷിക സർവകലാശാലയുടെ കീഴിൽ കാലാവസ്ഥ വ്യതിയാന-ഗവേഷണകേന്ദ്രവും ബിരുദാനന്തര ബിരുവും ആരംഭിച്ചു. ഇതിന് പക്ഷേ, ഇൻഡ്യൻ കാർഷിക ഗവേഷണകേന്ദ്രത്തിെൻറ അനുമതി ലഭിച്ചതുമില്ല.
വനനശീകരണം, തണ്ണീർത്തടങ്ങളും നെൽവയലുകളും നികത്തൽ, കെട്ടിട നിർമാണത്തിലെ മാറ്റം എന്നിവ കാലാവസ്ഥവ്യതിയാനത്തെ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിരുന്നു. പ്രളയശേഷം ജലക്ഷാമമുണ്ടായതും ഇതുമൂലമാണ്. ഇനി വരൾച്ചയിലേക്ക് നീങ്ങുമെന്ന സൂചനയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
