വഖഫ് ബോർഡ് പുനസംഘടന: നടപടി ആരംഭിച്ചെന്ന് സർക്കാർ
text_fieldsകൊച്ചി: കേരള വഖഫ് ബോർഡിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഇതിന്റെ ഭാഗമായി ബോർഡിന്റെ ഭരണനിയന്ത്രണത്തിലുള്ള ഷിയ, സുന്നി, ബോറ, അഗഖാനി, മറ്റ് പിന്നാക്ക വിഭാഗം വഖഫുകളുടെ എണ്ണവും മൂല്യവും സംബന്ധിച്ച വിശദ നിർണയം നടന്നുവരികയാണ്.
നടപടി പൂർത്തിയാക്കാൻ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ജാജു ബാബു കോടതിയിൽ അഭ്യർഥിച്ചു. രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഹരജി വീണ്ടും ഓക്ടോബർ 30ന് പരിഗണിക്കാനായി മാറ്റി.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് റവന്യൂ അഡീ. ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നൽകിയ സത്യവാങ്മൂലവും കോടതി പരിഗണിച്ചു. 11 അംഗ ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവ് നികത്താത്തതും ശിയാ വിഭാഗക്കാരുടെ അടക്കം പ്രതിനിധികളെ ഉൾപ്പെടുത്താത്തതും ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

