പ്രളയക്കെടുതി നേരിടാൻ പ്രത്യേക പാക്കേജ് ആവശ്യപ്പെടും - മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും യോജിച്ച ബൃഹത്തായ പദ്ധതി കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനർനിർമിക്കുകയല്ല, പുതിയ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിസഭ േയാഗശേഷം വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന ജി.എസ്.ടി തുകയിൽ 10 ശതമാനം സെസ് ചുമത്താനും 10,500 കോടി രൂപ കൂടി അധികമായി കടമെടുക്കാനും കേന്ദ്രാനുമതി തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രളയക്കെടുതി ചർച്ചചെയ്യാൻ 30ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും.
പ്രളയക്കെടുതിയിലായ കേരളത്തെ പുനർനിർമിക്കാൻ വിഭവം കെണ്ടത്താൻ ലക്ഷ്യമിട്ടാണ് ചരക്കുസേവന നികുതിയിൽ സെസ് ഏർപ്പെടുത്തണമെന്ന് ജി.എസ്.ടി കൗൺസിലിനോട് ആവശ്യപ്പെടുന്നത്. ചൊവ്വാഴ്ച ജി.എസ്.ടി കൗൺസിൽ ചേരുന്നതിനാൽ അനൗപചാരികമായി തിങ്കളാഴ്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് സംസ്ഥാനം കത്തയച്ചിരുന്നു. 300 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കേന്ദ്രാനുമതി കിട്ടിയാൽ ഏതൊക്കെ സാധനങ്ങൾക്കാണ് സെസ് ഇൗടാക്കുകയെന്ന് സംസ്ഥാനം തീരുമാനിക്കും.
- കേമ്പാളത്തിൽ വായ്പ എടുക്കാനുള്ള പരിധി ആഭ്യന്തരവരുമാനത്തിെൻറ മൂന്ന് ശതമാനത്തിൽനിന്ന് നാലരശതമാനമായി ഉയർത്താനാണ് ആവശ്യപ്പെടുക. ഇതുവഴി 10,500 കോടി അധികം വായ്പ എടുക്കാം.
- പ്രത്യേക പദ്ധതികൾക്ക് നബാർഡിനോട് ധനസഹായം ആവശ്യപ്പെടും. പശ്ചാത്തലസൗകര്യം, കൃഷി, ജലസേചനം അനുബന്ധമേഖല, സാമൂഹിക മേഖല എന്നിവക്ക് ദീർഘകാല പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം.
- കേന്ദ്രാവിഷ്കൃത പദ്ധതി കേരളത്തിൽ നടപ്പാക്കാൻ 2600 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടും. തൊഴിലുറപ്പ് പദ്ധതിയിലും പ്രത്യേക പാക്കേജ് ആവശ്യപ്പെടും.
- പണം സമാഹരിക്കുന്നതിന് പ്രത്യേക ലോട്ടറി ആരംഭിക്കും
- സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കടങ്ങളുടെ തിരിച്ചടവിന് സാവകാശം നൽകണമെന്നും ദുരിതാശ്വാസക്യാമ്പിൽ കയറി ഇത്തരം സ്ഥാപനങ്ങളുടെ പണപ്പിരിവ് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
- വാണിജ്യ-സഹകരണ ബാങ്കുകൾ മോറേട്ടാറിയം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
