Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി ഏകോപന സമിതി: രാജു അപ്‌സര പ്രസിഡന്റ്, ദേവസ്യ മേച്ചേരി ജന. സെക്രട്ടറി

text_fields
bookmark_border
വ്യാപാരി വ്യവസായി ഏകോപന സമിതി: രാജു അപ്‌സര പ്രസിഡന്റ്, ദേവസ്യ മേച്ചേരി ജന. സെക്രട്ടറി
cancel
camera_alt

രാ​ജു അ​പ്‌​സ​ര, ദേ​വ​സ്യ മേ​ച്ചേ​രി

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി രാജു അപ്‌സരയെ തെരഞ്ഞെടുത്തു. സ്ഥാപക നേതാവും 32 വര്‍ഷം പ്രസിഡന്റുമായിരുന്ന ടി. നസിറുദ്ദീന്റെ നിര്യാണശേഷമുള്ള ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പാണ് ഞായറാഴ്ച നടന്നത്. ദേവസ്യ മേച്ചേരിയാണ് ജനറല്‍ സെക്രട്ടറി.

സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സരയും തിരുവനന്തപുരം ജില്ല പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രനും തമ്മിലായിരുന്നു മത്സരം. കലൂരിലെ റിനൈ ഇവന്റ് ഹബ്ബില്‍ രാവിലെ 10.30ന് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയോടെ കഴിഞ്ഞു. അഡ്വ. സരിത തോമസ്, അഡ്വ. ജോസ് ചെലവൂര്‍, അഡ്വ. അരുണ്‍ പോള്‍ ജേക്കബ് എന്നിവർ വരണാധികാരികളായിരുന്നു.

സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്ത പാലക്കാട് ജില്ലക്ക് ഇക്കുറി വോട്ടവകാശം ഉണ്ടായിരുന്നില്ല. രാജു അപ്‌സരയുടെ നേതൃത്വത്തില്‍ കൂടിയ യോഗം 2022-24 വര്‍ഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചു. കുഞ്ഞാവു ഹാജി (വര്‍ക്കിങ് പ്രസിഡന്റ്), എം.കെ. തോമസ് കുട്ടി (ട്രഷറര്‍), പെരിങ്ങമ്മല രാമചന്ദ്രന്‍, പി.സി. ജേക്കബ്, എ.ജെ. ഷാജഹാന്‍, അബ്ദുൽ ഹമീദ് (വൈസ് പ്രസിഡന്റുമാര്‍), കെ.കെ. വാസുദേവന്‍, എസ്. ദേവരാജന്‍, സണ്ണി പയ്യമ്പിള്ളി, ബാപ്പു ഹാജി (സെക്രട്ടറിമാര്‍), അഹമ്മദ് ഷരീഫ് (കാസർകോട്), വി. സബിന്‍ രാജ് (ആലപ്പുഴ), അഡ്വ.എ.ജെ. റിയാസ് (എറണാകുളം) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KERALA VYAPARI VYAVASAYI EKOPANA SAMITITraders and Industrialists Coordinating Committee
News Summary - KERALA VYAPARI VYAVASAYI EKOPANA SAMITI
Next Story