വെറ്ററിനറി വാഴ്സിറ്റി വി.സിയെ കണ്ടെത്താൻ മൂന്നാമത്തെ സമിതി
text_fieldsതൃശൂർ: കേരള വെറ്ററിനറി സർവകലാശാലയിൽ മൂന്ന് വർഷമായി ഒഴിവുള്ള വൈസ് ചാൻസലർ പ ദവിയിലേക്ക് ആളെ കണ്ടെത്താൻ മൂന്നാമത്തെ സമിതി. മുൻ സർക്കാറിെൻറ കാലത്ത് ഒന്നും ഇൗ സ ർക്കാർ വന്ന ശേഷം രണ്ടാമത്തെ സമിതിയുമാണ് രൂപവത്കരിക്കുന്നത്.
ചാൻസലറായ ഗവ ർണറുടെ പ്രതിനിധിയായി കാർഷിക സർവകലാശാല ൈവസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവും സർ ക്കാർ പ്രതിനിധിയായി ആസൂത്രണ ബോർഡംഗം ഡോ. ആർ. രവി രാമനും കാർഷിക ഗവേഷണ കൗൺസിൽ പ്രതിനിധിയായി ഡോ. ആർ.കെ. സിങ്ങും ഉൾപ്പെട്ടതാണ് സമിതി. 90 ദിവസത്തിനകം പാനൽ രൂപവത്കരിക്കണം. സമിതിയിൽ ഇന്ത്യൻ വെറ്ററിനറി കൗൺസിൽ അധ്യക്ഷൻ വേണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
കൗൺസിലിന് കുറച്ച് കാലമായി സ്ഥിരം അധ്യക്ഷനില്ലാത്തത് സമിതി രൂപവത്കരണത്തെയും ബാധിച്ചു. ഇൗ വ്യവസ്ഥ ഒാർഡിനൻസിലൂടെ നീക്കിയാണ് ഇപ്പോൾ സമിതി രൂപവത്കരിച്ചത്. യു.ഡി.എഫ് സർക്കാർ രൂപവത്കരിച്ച തിരച്ചിൽ സമിതി മൂന്നംഗ പാനൽ സമർപ്പിച്ചെങ്കിലും നിർദേശം കോടതി കയറി. മറ്റ് നടപടികളിലേക്ക് കടക്കുേമ്പാഴേക്കും തെരഞ്ഞെടുപ്പും വന്നു. എൽ.ഡി.എഫ് സർക്കാർ വന്ന ശേഷം പുതിയ സമിതിയുണ്ടാക്കി. എന്നാൽ, വി.സിയുടെ യോഗ്യത നിശ്ചയിച്ച അറിയിപ്പിൽ യു.ജി.സി പറയാത്ത കാര്യങ്ങൾ ഉൾക്കൊള്ളിച്ചുവെന്ന പരാതിയുമായി അതും കോടതി കയറി. ഇൗ സാഹചര്യത്തിലാണ് പുതിയ സമിതി. യു.ഡി.എഫിെൻറ കാലത്തെ സമിതി െവറ്ററിനറി മേഖലയിലുള്ളവരെ മാത്രമാണ് പാനലിൽ ഉൾപ്പെടുത്തിയത്. െവറ്ററിനറി രംഗത്തുള്ളവരെ വി.സിയാക്കിയാൽ മതിയെന്നാണ് ചാൻസലറുടെയും നിലപാട്.
എന്നാൽ, സർവകലാശാല രൂപവത്കരിച്ച കാലം മുതൽ െഎ.എ.എസുകാരാണ് ഭരിച്ചത്. ആദ്യ അഞ്ച് വർഷം ഡോ. ബി. അശോകായിരുന്നു വി.സി പിന്നീട്, അതത് കാലത്തെ മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിമാർ ഭരിച്ചു. ഫലത്തിൽ, വെറ്ററിനറി സർവകലാശാലക്ക് ഇതുവരെ വെറ്ററിനറി രംഗത്തുനിന്ന് വി.സി ഉണ്ടായിട്ടില്ല. അക്കാദമിക് കൗൺസിലിൽ അധ്യക്ഷത വഹിക്കേണ്ട വി.സി വെറ്ററിനറി മേഖലയെക്കുറിച്ച് അറിയാത്തവരാണെന്നത് ആരംഭ ദശയിൽതന്നെ സർവകലാശാലയുടെ വളർച്ച മുരടിക്കാനും ഇടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
