Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള വി.സി നിയമനം: സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി

text_fields
bookmark_border
high court
cancel

കൊച്ചി: കേരള സർവകലാശാല വി.സി നിയമനവുമായി മുന്നോട്ടു പോകാൻ നിലവിലെ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. സെനറ്റ് അംഗം എസ്. ജയറാം ആണ് ഹൈകോടതിയിൽ ഹരജി നൽകിയത്.

സെർച്ച് കമ്മിറ്റിയംഗത്തെ സെനറ്റ് നാമനിർദേശം ചെയ്യാത്തതിനാൽ നടപടി സ്വീകരിക്കാൻ ചാൻസലറോട് നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. കേരള സർവകലാശാല സെനറ്റിൽ നിന്ന് പുറത്താക്കപ്പെട്ട 15 അംഗങ്ങൾ നൽകിയ ഹരജികൾ നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണ്. ഈ ഹരജിക്കൊപ്പം പുതിയ ഹരജിയും കോടതി പരിഗണിക്കും.

സെനറ്റ് അംഗങ്ങളെ പുറത്താക്കിയതല്ല, വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെ നാമനിർദേശം ചെയ്യുകയാണ് പ്രധാന കാര്യമെന്ന് കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു. വി.സിയില്ലാതെ സർവകലാശാലക്ക് മുന്നോട്ടു പോകാൻ സാധ്യമല്ലാത്തതിനാൽ സെനറ്റ് അംഗങ്ങൾ ഒരു തീരുമാനം സ്വീകരിക്കണം. അല്ലെങ്കിൽ ഹൈകോടതി ഉചിത നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala VC appointment: Petition in the High Court seeking directions to the search committee
Next Story