Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റീ കൗണ്ടിങ്ങിന് തയാറെന്ന് അന്നേ പറഞ്ഞുവെന്ന് എസ്.എഫ്.ഐ
text_fieldsbookmark_border
തൃശൂർ: ശ്രീകേരളവർമ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലെ വോട്ടുകൾ വീണ്ടും എണ്ണാനുള്ള തീരുമാനം എസ്.എഫ്.ഐക്ക് ഒരർഥത്തിലും തിരിച്ചടിയല്ലെന്ന് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. വിവാദമുണ്ടായ ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐ പറഞ്ഞത് മാധ്യമങ്ങളുടെയടക്കം മുന്നിൽ റീ കൗണ്ടിങ് നടത്താൻ തയാറാണ് എന്നാണെന്നും ആർഷോ വ്യക്തമാക്കി.
കെ.എസ്.യു ആവശ്യപ്പെട്ടതും നിരാഹാരമിരുന്നതും ഹൈകോടതിയെ സമീപിച്ചതും റീ പോളിങ് വേണമെന്ന് ആവശ്യപ്പെട്ടാണ്. എന്നാൽ, ഈ ആവശ്യം കോടതി തള്ളി. തെരഞ്ഞെടുപ്പും റീ കൗണ്ടിങ്ങും നടന്നത് സുതാര്യമായാണെന്നും ബാലറ്റുകൾ അവിടെ തന്നെയുണ്ടെന്നും ഇനിയും വോട്ടെണ്ണാൻ തയാറാണെന്നും എസ്.എഫ്.ഐ പറഞ്ഞതാണ്. ഇപ്പോൾ കോടതിയും അത് പറഞ്ഞെന്നും ആർഷോ പറഞ്ഞു.
Next Story

