ഇനി ഏകാധ്യാപക വിദ്യാലയങ്ങളില്ല; അവശേഷിച്ച എട്ടെണ്ണം എൽ.പി സ്കൂളുകളാക്കി ഉയർത്തി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അവശേഷിച്ച എട്ട് ഏകാധ്യാപക വിദ്യാലയങ്ങൾ (എം.ജി.എൽ.സി) എൽ.പി സ്കൂളുകളാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി മന്ത്രി എൻ. ഷംസുദ്ദീന്റെ നിർദ്ദേശ പ്രകാരമാണ് ഉത്തരവ്.
മലപ്പുറം കിഴിശ്ശേരി ഉപജില്ലയിലെ മേൽമുറി എം.ജി.എൽ.സി, അരീക്കോട് ഉപജില്ലയിലെ അരിമംഗലം എം.ജി.എൽ.സി, താനൂർ ഉപജില്ലയിലെ കാളംതുരുത്തി എം.ജി.എൽ.സി, വണ്ടൂർ ഉപജില്ലയിലെ അരിമണൽ എം.ജി.എൽ.സി, മഞ്ചേരി ഉപജില്ലയിലെ തരികുളം എം.ജി.എൽ.സി, കാസർകോട് ഉപജില്ലയിലെ ആലൂർ എം.ജി.എൽ.സി, ഇടുക്കി അടിമാലി ഉപജില്ലയിലെ കുറത്തിക്കുടി എം.ജി.എൽ.സി, കണ്ണൂർ ഇരിക്കൂർ ഉപജില്ലയിലെ കാലാങ്കി എം.ജി.എൽ.സി എന്നിവയാണ് എൽ.പി സ്കൂളുകളായി ഉയർത്തുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കിഴിശ്ശേരി മേൽമുറി എം.ജി.എൽ.സിൽ ഒക്ടോബർ രണ്ടിന് രാവിലെ പത്തിന് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

