തോറ്റ വിദ്യാർഥിനിയെ രേഖകൾ തിരുത്തി ജയിപ്പിച്ച് സർവകലാശാല
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിലെ ഉത്തരക്കടലാസ് പുനഃപരിശോധനയിൽ തോറ്റി ട്ടും വിദ്യാർഥിനി ജയിച്ചെന്ന് രേഖ. സ്വാശ്രയ എൻജിനീയറിങ് കോളജ് വിദ്യാർഥിനിയെയാണ് തോറ്റിട്ടും ജയിച്ചെന്ന് സർവകലാശാല രേഖകളിൽ തിരുത്തിയത്.
വിദ്യാർഥിനിക്ക് ജയിച്ചെന്ന് മെമ്മോ അയച്ച് സർവകലാശാല പരീക്ഷ വിഭാഗം സെർവറിൽ അപ്േലാഡ് ചെയ്യുകയും ചെയ്തു. എന്നാൽ മാർക്ക് ലിസ്റ്റ് മാറ്റിനൽകാനുള്ള പരിശോധനയിൽ മാർക്ക് മാറ്റമില്ലെന്ന് വ്യക്തമായി. ഇതെതുടർന്ന് നടന്ന പരിശോധനയിലാണ് തോറ്റ വിദ്യാർഥിനിയെയാണ് ഇടപെടലിലൂടെ ജയിപ്പിച്ചതായി കണ്ടെത്തിയത്. പരീക്ഷവിഭാഗത്തിലെ ഇ.ജെ ഏഴ് വിഭാഗം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് നിഗമനം.
പരീക്ഷവിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുനഃപരിശോധനയിൽ മാർക്ക് വർധിച്ചാൽ വിദ്യാർഥിനി ബി.ടെക് വിജയിക്കുമായിരുന്നു. നേരത്തെ വിദ്യാർഥി വ്യാജ മെമ്മോ ചമച്ച് പുനഃപരിശോധന മാർക്ക് വർധിപ്പിക്കാൻ ശ്രമിച്ചത് സർവകലാശാല പിടികൂടിയിരുന്നു. എന്നാൽ തോറ്റ വിദ്യാർഥിനിക്ക് സർവകലാശാലയിലെ ചിലർ മെമ്മോ തയാറാക്കി നൽകിയതും സെർവറിൽ അപ്ലോഡ് ചെയ്തതും ടാബുലേഷൻ രേഖ തിരുത്തിയതും ഞെട്ടിപ്പിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
