സർവകലാശാല: മികവിൽ േകരളക്ക് 47ാം സ്ഥാനം; കാലിക്കറ്റിന് 93
text_fieldsന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച കലാലയങ്ങളുടെ ദേശീയ റാങ്കിങ് പട്ടിക കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം പുറത്തിറക്കി. ബംഗളൂരു െഎ.െഎ.എസ്സിയാണ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസസ്) കോമൺ ഒാവറോൾ റാങ്കിങ്ങിൽ മുന്നിൽ. മദ്രാസ് െഎ.െഎ.ടി മികച്ച എൻജിനീയറിങ് കോളജായി തെരഞ്ഞെടുക്കപ്പെട്ടു. കോളജുകളുടെ വിഭാഗത്തിൽ ഏറ്റവും മുന്നിൽ ഡൽഹിയിലെ മിറിൻഡ കോളജാണ്. ചെന്നൈ ലയോള കോളജ്, ഡൽഹി ശ്രീറാം കോളജ് ഒാഫ് കോമേഴ്സ് എന്നിവക്കാണ് തൊട്ടടുത്ത സ്ഥാനം. പൊതുവായ റാങ്കിങ്ങിൽ കേരള സർവകലാശാല 47ാം സ്ഥാനത്താണ്. തിരുവനന്തപുരം ബഹിരാകാശ ശാസ്ത്ര സാേങ്കതികവിദ്യ ഇൻസ്റ്റിറ്റ്യൂട്ട് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) 56ാം സ്ഥാനത്താണ്. കാലിക്കറ്റിന് 93ാം സ്ഥാനമാണുള്ളത്.
പൊതു റാങ്കിങ്ങിൽ ബംഗളൂരു െഎ.െഎ.എസ്.സിക്കു തൊട്ടുപിന്നിലുള്ളത് മദ്രാസ്, ബോംബെ, ഖരഗ്പുർ, ഡൽഹി െഎ.െഎ.ടികളാണ്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല, കാൺപുർ, ഗുവാഹതി, റൂർക്കി െഎ.െഎ.ടികൾ തൊട്ടുപിന്നിൽ. മികച്ച മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് അഹ്മദാബാദിലേതാണ്. ബംഗളൂരു, കൊൽക്കത്ത, ലഖ്നോ, കോഴിക്കോട് െഎ.െഎ.എമ്മുകളാണ് തൊട്ടുപിന്നിൽ.
ഇതാദ്യമായാണ് കോളജുകൾക്ക് റാങ്ക് നൽകുന്നത്.
ഡൽഹി സെൻറ് സ്റ്റീഫൻസ്, ഹിന്ദു കോളജ്, ഡൽഹി സ്കൂൾ ഒാഫ് ഇക്കണോമിക്സ് തുടങ്ങിയവ അപേക്ഷിച്ചിരുന്നില്ല.
മികച്ച സർവകലാശാലകളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ബംഗളൂരു െഎ.െഎ.എസ്.സിയാണ്. അതു കഴിഞ്ഞാൽ ജെ.എൻ.യു, വാരാണസി ബി.എച്ച്.യു എന്നിവ. ഫാർമ വിഭാഗത്തിൽ ഡൽഹിയിലെ ജാമിഅ ഹംദർദ് ഒന്നാം സ്ഥാനത്ത്. മൊഹാലിയിലെ ഫാർമ വിദ്യാഭ്യാസ ഗവേഷണ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാമത്.
20 മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് റാങ്കിങ് പട്ടിക തയാറാക്കിയതെന്ന് മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. 3,300 കലാലയങ്ങളെയാണ് സർവേയിൽ പരിഗണിച്ചത്. പ്രവർത്തനത്തിന് സർക്കാർ ധനസഹായം തേടുന്ന സ്ഥാപനങ്ങൾക്ക് ഇൗ റാങ്കിങ് നിർണായകമാണ്.
മേഖല നാനാത്വം, ലിംഗ സമത്വം, ദുർബല വിഭാഗങ്ങെള ഉൾച്ചേർക്കൽ തുടങ്ങിയവ മാനദണ്ഡങ്ങളുടെ ഭാഗമാണ്. അധ്യാപന മികവ്, പഠനോപാധികൾ, െതാഴിൽ സാധ്യത, പെരുമ തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചു. കോമൺ ഒാവറോൾ റാങ്ക്, ജനറൽ ഡിഗ്രി എന്നിങ്ങനെ രണ്ട് പുതിയ വിഭാഗങ്ങൾകൂടി ഇത്തവണ ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
