Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവധിയിൽ പോക്ക്, ചുമതല നൽകൽ, സസ്പെൻഷൻ, വിശദീകരണം...; കേരളയിൽ നാടകീയ നീക്കങ്ങൾ, തുറന്ന പോര്

text_fields
bookmark_border
രജിസ്ട്രാറുടെ ചുമതലയിൽ തിരിച്ചുവന്നെന്ന് അനിൽകുമാർ, മറ്റൊരാൾക്ക് ചുമതല നൽകി വി.സി; കേരളയിൽ പോര് മുറുകി
sisa thomas anilkumar 97987a
cancel
camera_alt

ഡോ. സിസ തോമസ്, ഡോ. ​കെ.​എ​സ്.​ അ​നി​ൽ​കു​മാ​ർ

തിരുവനന്തപുരം: വി.സിയും സിൻഡിക്കറ്റും തമ്മിൽ പോര് തുടരുന്ന കേരള സർവകലാശാലയിൽ രജിസ്ട്രാറുടെ ചുമതലയിൽ തിരിച്ചുവന്നെന്ന് ഡോ. ​കെ.​എ​സ്.​ അ​നി​ൽ​കു​മാ​ർ. എന്നാൽ, ഇത് അംഗീകരിക്കാതെ മറ്റൊരാൾക്ക് രജിസ്ട്രാറുടെ ചുമതല നൽകിയിരിക്കുകയാണ് താൽക്കാലിക വി.സി ഡോ. സിസ തോമസ്. ഇതോടെ, വി.സിയും സിൻഡിക്കറ്റും തമ്മിലുള്ള തർക്കം മുറുകിയിരിക്കുകയാണ്.

രജിസ്ട്രാറെ താൻ സസ്പെൻഡ് ചെയ്തത് റദ്ദാക്കിയ സിൻഡിക്കേറ്റിന്‍റെ തീരുമാനം അം​ഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വി.സി സിസാ തോമസ്. സിൻഡിക്കറ്റിന്‍റെ തീരുമാനം പ്രകാരം ഇന്ന് രജിസ്ട്രാറായി കെ.​എ​സ്.​ അനിൽകുമാർ വീണ്ടും ചുമതലയേറ്റെടുത്തിരുന്നു. എന്നാൽ, ഇതിന് പിന്നാലെ മറ്റൊരാൾക്ക് രജിസ്ട്രാറുടെ ചുമതല നൽകിയിരിക്കുകയാണ് സിസാ തോമസ്. മിനി കാപ്പനാണ് ചുമതല നൽകിയത്.

ഇന്നലെ പ്ര​ത്യേ​ക സി​ൻ​ഡി​ക്കേ​റ്റ്​ യോ​ഗ​ത്തി​ൽ ര​ജി​സ്​​ട്രാ​റു​ടെ സ​സ്​​പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന പ്ര​മേ​യ​ത്തി​ന്​ വി.​സി​യു​ടെ ചു​മ​ത​ല​യു​ള്ള ഡോ. ​സി​സ തോ​മ​സ്​ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​ത്​ ത​ള്ളി സി​ൻ​​ഡി​ക്കേ​റ്റം​ഗ​ങ്ങ​ൾ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​തോ​ടെ, യോ​ഗം പി​രി​ച്ചു​വി​ടു​ന്നെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ വി.​സി ഇ​റ​ങ്ങി​പ്പോ​യി. ഇതിന് പിന്നാലെയാണ് രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിച്ച് സി​ൻ​ഡി​ക്കേ​റ്റ്​ യോ​ഗം തീരുമാനമെടുത്തത്. സി​ൻ​ഡി​ക്കേ​റ്റ്​ നി​ല​പാ​ടി​ന്​ ബ​ലം പ​ക​രാ​ൻ ഇ​ന്ന​ലെ വൈ​കീ​ട്ട്​ ത​ന്നെ ര​ജി​സ്​​ട്രാ​ർ ഡോ. ​കെ.​എ​സ്.​ അ​നി​ൽ​കു​മാ​റി​നെ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫി​സി​ലെ​ത്തി​ച്ച്​ ജോ​യി​ൻ ചെ​യ്യി​ക്കു​ക​യും ചെ​യ്തു.

വി.​സി യോ​ഗ​ത്തി​ൽ നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​യെ​ങ്കി​ലും ര​ജി​സ്​​ട്രാ​റു​ടെ ചു​മ​ത​ല​യുണ്ടായിരുന്ന ജോ​യ​ന്‍റ്​ ര​ജി​സ്​​ട്രാ​ർ പി. ഹ​രി​കു​മാ​ർ ഇന്നലെ സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ൾ തു​ട​ർ​ന്ന്​ ന​ട​ത്തി​യ യോ​ഗ​ത്തി​ലും പ​​ങ്കെ​ടു​ത്തിരുന്നു. ഇതിൽ ഇന്ന് വി.സി സിസ തോമസ് വിശദീകരണം തേടി. ഇതിന് പിന്നാലെ ഹരികുമാർ അവധിയിൽ പോയിരിക്കുകയാണ്. ഉടൻ തന്നെ ഹരികുമാറിനെ വി.സി ചുമതലകളിൽ നിന്ന് മാറ്റി. വി.സിയുടെ അനുമതിയില്ലാതെ പി. ഹരികുമാർ സസ്പെൻഷനിലായിരുന്ന രജിസ്ട്രാർക്ക് ചാർജ് കൈമാറിയെന്ന് കാണിച്ചാണ് നടപടി.

കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ ചി​ത്രം സ്ഥാ​പി​ച്ച​ പരിപാടിയെ തുടർന്നാണ് കേരളയിൽ നിലവിലെ സംഭവവികാസങ്ങൾക്ക് തുടക്കമായത്. ഭാ​ര​താം​ബ ചി​ത്രം സ്ഥാ​പി​ച്ചതി​നെ തു​ട​ര്‍ന്ന് സെ​ന​റ്റ് ഹാ​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി ര​ജി​സ്ട്രാ​ർ കെ.​എ​സ്. അ​നി​ല്‍കു​മാർ റ​ദ്ദാ​ക്കി​യിരുന്നു. എന്നാൽ, ഈ നടപടിയെ തുടർന്ന് സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച്​ വി.​സി മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ ര​ജി​സ്ട്രാ​ർ കെ.​എ​സ്. അ​നി​ല്‍കു​മാറിനെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പി​ന്നാ​ലെ, വി.​സി മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​ന്​ പോ​കു​ക​യും പ​ക​രം ചു​മ​ത​ല ഡി​ജി​റ്റ​ൽ യൂ​നി​വേ​ഴ്സി​റ്റി വി.​സി ഡോ. ​സി​സ തോ​മ​സി​ന്​ ന​ൽ​കു​ക​യു​​മാ​യി​രു​ന്നു.

അതിനിടെ, കേരള സർവകലാശാലയിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് താൽക്കാലിക വി.സി സിസാ തോമസിനോട് ആവശ്യപ്പെട്ടത്. ഉടൻ തന്നെ റിപ്പോർട്ട് നൽകണമെന്ന് നിർദേശമുണ്ട്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala university Vice Chancellor Syndicate fight continue
Next Story