Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
AA Rahim
cancel
Homechevron_rightNewschevron_rightKeralachevron_rightകേരള യൂനിവേഴ്‌സിറ്റി...

കേരള യൂനിവേഴ്‌സിറ്റി സമര കേസ്: എ.എ. റഹിം എം.പിക്ക് ഉൾപ്പെടെ അറസ്റ്റ് വാറണ്ട്

text_fields
bookmark_border
Listen to this Article

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഡി.​വൈ.​എ​ഫ്.​ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റും രാ​ജ്യ​സ​ഭ എം.​പി​യു​മാ​യ എ.​എ. റ​ഹിം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ണ്ട്. കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഒ​ന്നാം പ്ര​തി റ​ഹിം അ​ട​ക്കം കേ​സി​ലെ 12 പ്ര​തി​ക​ളും ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കു​മെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

കേ​ര​ള യൂ​നി​വേ​ഴ്‌​സി​റ്റി സ്റ്റു​ഡ​ൻ​സ് സ​ർ​വി​സ​സ് മേ​ധാ​വി​യും പ്ര​ഫ​സ​റു​മാ​യ ഡോ. ​വി​ജ​യ​ല​ക്ഷ്‌​മി​യെ ത​ട​ഞ്ഞു​വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്‍റോ​ൺ​മെ​ന്‍റ്​ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​ത കേ​സി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ്​ അ​ഭി​ന​മോ​ൾ രാ​ജേ​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വ്.

യൂ​നി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ നേ​താ​വാ​യി​രു​ന്ന എ.​എ. റ​ഹിം, എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന എ​സ്. അ​ഷി​ദ, ആ​ർ. അ​മ​ൽ, പ്ര​ദി​ൻ സാ​ജ് കൃ​ഷ്ണ, അ​ബു.​എ​സ്.​ആ​ർ, ആ​ദ​ർ​ശ് ഖാ​ൻ, ജെ​റി​ൻ, അ​ൻ​സാ​ർ.​എം, മി​ഥു​ൻ മ​ധു, വി​നേ​ഷ് വി.​എ, അ​പ​ർ​ണ ദ​ത്ത​ൻ, ബി.​എ​സ്. ശ്രീ​ന എ​ന്നി​വ​രാ​ണ് കേ​സി​ലെ ഒ​ന്നു​മു​ത​ൽ പ​ന്ത്ര​ണ്ടു​വ​രെ പ്ര​തി​ക​ൾ.

നേ​ര​ത്തേ ഈ ​കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രാ​തി​ക്കാ​രി​യും കേ​ര​ള യൂ​നി​വേ​ഴ്‌​സി​റ്റി സ്റ്റു​ഡ​ൻ​സ് സ​ർ​വി​സ​സ് മേ​ധാ​വി​യും പ്ര​ഫ​സ​റു​മാ​യ ഡോ: ​വി​ജ​യ​ല​ക്ഷ്മി​യു​ടെ എ​തി​ർ​പ്പി​നെ​തു​ട​ർ​ന്ന്​ കോ​ട​തി ത​ള്ളി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala UniversityAA RAHIM
News Summary - Kerala University strike case: Arrest warrant including aa Rahim MP
Next Story