Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്​ട്രപതിക്ക്​...

രാഷ്​ട്രപതിക്ക്​ ഡി.ലിറ്റ്​ നിരസിച്ചത്​ സിൻഡിക്കേറ്റ്​ അറിയാതെ

text_fields
bookmark_border
രാഷ്​ട്രപതിക്ക്​ ഡി.ലിറ്റ്​ നിരസിച്ചത്​ സിൻഡിക്കേറ്റ്​ അറിയാതെ
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്​​ട്ര​പ​തി​ക്ക് ഡി.​ലി​റ്റ് ന​ല്‍കാ​നു​ള്ള ഗ​വ​ര്‍ണ​ർ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ നി​ർ​ദേ​ശം രേ​ഖാ​മൂ​ലം നി​ര​സി​ച്ച്​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​​ചാ​ൻ​സ​ല​ർ ഡോ. ​വി.​പി. മ​ഹാ​ദേ​വ​ൻ പി​ള്ള ന​ൽ​കി​യ ക​ത്ത്​ പു​റ​ത്ത്. ക​ഴി​ഞ്ഞ​യാ​ഴ്​​ച ഞാ​ൻ അ​ങ്ങ​യെ ക​ണ്ടി​രു​ന്നെ​ന്നും രാ​ഷ്​​ട്ര​പ​തി​ക്ക്​ ഡി.​ലി​റ്റ്​ ന​ൽ​കു​ന്ന വി​ഷ​യം ഒ​​ട്ടേ​റെ സി​ൻ​ഡി​ക്കേ​റ്റ്​ അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ചെ​യ്​​തെ​ന്നും അ​വ​ർ ഇ​തു​ നി​ര​സി​ക്കു​ക​യാ​യി​രു​െ​ന്ന​ന്നു​മാ​ണ്​ വി.​സി കൈ​പ്പ​ട​യി​ൽ എ​ഴു​തി​യ ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

ഔ​ദ്യോ​ഗി​ക ലെ​റ്റ​ര്‍ പാ​ഡി​ല​ല്ലാ​തെ വെ​ള്ള​ക്ക​ട​ലാ​സി​ലെ​ഴു​തി​യ രീ​തി​യി​ലു​ള്ള ക​ത്താ​ണ്​ പു​റ​ത്തു​വ​ന്ന​ത്. ഇ​തു​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഡി​സം​ബ​ർ ഏ​ഴി​നാ​ണ് കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ര്‍ ഗ​വ​ര്‍ണ​ര്‍ക്ക് ക​ത്തെ​ഴു​തി​യ​ത്. ക​ത്ത്​ പു​റ​ത്തു​വ​ന്ന​തോ​ടെ ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം സി​ൻ​ഡി​ക്കേ​റ്റ്​ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ പ​ക​രം ഏ​താ​നും സി​ൻ​ഡി​ക്കേ​റ്റ്​ അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ്​ നി​ര​സി​ച്ച​തെ​ന്ന്​ വ്യ​ക്ത​മാ​യി. ചാ​ൻ​സ​ല​ർ പ​ദ​വി​യി​ലി​രി​ക്കു​ന്ന ഗ​വ​ർ​ണ​ർ ന​ൽ​കി​യ നി​ർ​ദേ​ശം സി​ൻ​ഡി​ക്കേ​റ്റി​ൽ അ​വ​ത​രി​പ്പി​ക്കാ​തെ തീ​രു​മാ​ന​മെ​ടു​ത്തെ​ന്ന​ത്​ സ​ർ​വ​ക​ലാ​ശാ​ല​ക്കും വി.​സി​ക്കും കു​രു​ക്കാ​കും.

ചീ​ഫ്​ സെ​ക്ര​ട്ട​റി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യും ഉ​ൾ​പ്പെ​ടെ നാ​ല്​ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​​ക്കേ​റ്റി​ൽ അം​ഗ​ങ്ങ​ളാ​ണ്. വി​ഷ​യം സി​ൻ​ഡി​ക്കേ​റ്റി​​ന്‍റെ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ സ​ർ​ക്കാ​ർ ഉ​പ​ദേ​ശ​പ്ര​കാ​രം മാ​ത്ര​മേ ഇ​വ​ർ​ക്ക്​ വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​നാ​കൂ. ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ്​ വി.​സി ഇ​ട​ത്​ സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ളു​മാ​യി മാ​ത്രം കൂ​ടി​യാ​ലോ​ചി​ച്ച്​ ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം നി​ര​സി​ച്ച്​ ക​ത്ത്​ ന​ൽ​കി​യ​തെ​ന്നാ​ണ്​ സൂ​ച​ന.

സി​ൻ​ഡി​ക്കേ​റ്റ്​ അം​ഗീ​ക​രി​ച്ചാ​ൽ വി​ഷ​യം സെ​ന​റ്റി​​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ചാ​ൻ​സ​ല​ർ​ക്ക്​ അ​യ​ക്കു​ന്ന​താ​ണ്​ ന​ട​പ​ടി​ക്ര​മം. സ്​​റ്റാ​റ്റ്യൂ​ട്ട്​ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ര​മം വൈ​സ്​ ചാ​ൻ​സ​ല​ർ ലം​ഘി​ച്ചെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​തു​കൂ​ടി​യാ​ണ്​ ക​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arif Mohammed Khan
Next Story