Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2019 9:58 PM IST Updated On
date_range 16 Nov 2019 9:59 PM ISTകേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsbookmark_border
തിരുവനന്തപുരം: കേരള സർവകലാശാലയിൽ മോഡറേഷൻ മാർക്ക് കൂട്ടിനൽകി വിദ്യാർഥികളെ കൂട്ടത്തോടെ ജയിപ്പിച്ച സംഭവത്തിൽ സർവകലാശാല ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശിപാർശ ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീ ൽ നിർദേശം നൽകിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർവകലാശാല രജിസ ്ട്രാർ ഡി.ജി.പി ക്ക് കത്ത് നൽകിയത്.
അതേസമയം, തട്ടിപ്പ് നടന്നെന്ന് വ്യക്തമായ പരീക്ഷവിഭാഗത്തിലെ ഇ.എസ് സെക്ഷനിലെ നാല് ജീവനക്കാരെ സർവകലാശാല സ്ഥലംമാറ്റി. സെക്ഷെൻറ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ, സെക്ഷൻ ഒാഫിസർ, രണ്ട് അസിസ്റ്റൻറുമാർ എന്നിവരെയാണ് സ്ഥലംമാറ്റിയത്. നിലവിെല ഡെപ്യൂട്ടി രജിസ്ട്രാർ സുശീലക്ക് പകരം എസ്.ജെ. സുനിതയെ ഇൗ സെക്ഷെൻറ ചുമതലയിലേക്ക് മാറ്റിനിയമിച്ചു. തട്ടിപ്പ് അന്വേഷിക്കാൻ വൈസ് ചാൻസലർ രൂപം നൽകിയ പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ സാേങ്കതിക വിദഗ്ധൻ അടങ്ങിയ മൂന്നംഗസമിതി തിങ്കളാഴ്ച യോഗം ചേരും. പരീക്ഷ കൺട്രോളർ, കമ്പ്യൂട്ടർ സെൻറർ ഡയറക്ടർ തുടങ്ങിയവർ ഉൾപ്പെടെയുള്ളവരിൽനിന്ന് തെളിവെടുക്കും.
സിൻഡിക്കേറ്റ് അംഗം ഗോപ്ചന്ദ്രനും സമിതിയിൽ അംഗമാണ്. സമിതിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. 22ന് സിൻഡിക്കേറ്റ് യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ ബി.ബി.എ, ബി.സി.എ േകാഴ്സുകളുടെ 16 വ്യത്യസ്ത പേപ്പറുകൾക്കാണ് പരീക്ഷബോർഡ് തീരുമാനിച്ചതിലും കൂടുതൽ മോഡറേഷൻ വർധിപ്പിച്ചുനൽകിയത്. ഇ.എസ് വിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന എ.ആർ. രേണുകയുടെ യൂസർ െഎ.ഡിയും പാസ്വേഡും ഉപയോഗിച്ചാണ് സോഫ്റ്റ്വെയറിൽ മാർക്ക് തിരുത്തിയത്. യൂസർ െഎ.ഡിയും പാസ്വേഡും മറ്റ് ജീവനക്കാരുമായി പങ്കിട്ടതിന് രേണുകയെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
70 ജീവനക്കാരുടെ യൂസർ െഎ.ഡി റദ്ദാക്കി
തിരുവനന്തപുരം: മാർക്ക് തട്ടിപ്പിെൻറ പ്രഭവകേന്ദ്രമായ പരീക്ഷ വിഭാഗത്തിലെ ഇ.എസ് സെക്ഷനിലേക്ക് അനുവദിച്ച 70 ഒാളം കമ്പ്യൂട്ടർ യൂസർ െഎ.ഡികൾ റദ്ദാക്കി. സെക്ഷനിലെ നാല് ജീവനക്കാരെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് യൂസർ െഎ.ഡി റദ്ദാക്കിയത്. 39 ജീവനക്കാരാണ് സെക്ഷനിലുള്ളതെങ്കിലും 70 ഒാളം യൂസർ െഎ.ഡി നിലവിലുണ്ട്.
നേരത്തേ സെക്ഷനിൽ ജോലി ചെയ്യുകയും പിന്നീട് സ്ഥലംമാറുകയും ചെയ്തവരുടെയെല്ലാം യൂസർ െഎ.ഡി റദ്ദാക്കിയിരുന്നില്ല. സ്ഥലംമാറിയിട്ടും യൂസർ െഎ.ഡി റദ്ദാക്കാത്ത 30ഒാളം ജീവനക്കാരുണ്ട്. ഇങ്ങനെ റദ്ദാക്കാതിരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ രേണുകയുടെ യൂസർ െഎ.ഡിയിലൂടെയാണ് മാർക്ക് തിരുത്തിയത്. കമ്പ്യൂട്ടർ സെൻററിനാണ് ചുമതലയെങ്കിലും സ്ഥലംമാറിയ ജീവനക്കാരുടെ യൂസർ െഎ.ഡി നിലനിർത്തിപ്പോരുകയായിരുന്നു. ഇതാണ് തട്ടിപ്പിന് കളമൊരുക്കിയത്. നിലവിലുള്ള ജീവനക്കാർക്ക് പുതിയ യൂസർ െഎ.ഡി തയാറാക്കി നൽകാനും നിർദേശം നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story