Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കേരള’യിൽ വൻ മാർക്ക്​...

‘കേരള’യിൽ വൻ മാർക്ക്​ തട്ടിപ്പ്​ പുറത്ത്; മോഡറേഷൻ മാർക്ക്​ തിരുത്തി തോറ്റവരെ ജയിപ്പിച്ചു

text_fields
bookmark_border
kerala-university-161019.jpg
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​വി​ഭാ​ഗ​ത്തി​ലെ ക​മ്പ്യൂ​ട്ട​റി​ൽ കൃ​ത്രി​മം ന​ട​ത ്തി വ​ൻ മാ​ർ​ക്ക്​ ത​ട്ടി​പ്പ്. മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക്​ തി​രു​ത്തി​ന​ൽ​കി തോ​റ്റ വി​ദ്യാ​ർ​ഥി​​ക​ളെ കൂ​ട് ട​ത്തോ​ടെ ജ​യി​പ്പി​ച്ച​താ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ബി.​ബി.​എ, ബി.​സി.​എ കോ​ഴ്​​സു​ക​ളു​ടെ വി​വി​ധ വ​ർ​ഷ​ങ ്ങ​ളി​ലെ പ​രീ​ക്ഷ​ക​ളി​ലാ​ണ്​ തി​രി​മ​റി. സം​ഭ​വ​ത്തി​ൽ ഡെ​പ്യൂ​ട്ടി ര​ജി​സ്​​ട്രാ​ർ എ.​ആ​ർ. രേ​ണു​ക​യെ സ​ർ​വ​ക​ലാ​ശാ​ല സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തു.

പ​രീ​ക്ഷ​വി​ഭാ​ഗ​ത്തി​ലെ ഇ.​എ​സ്​ വി​ഭാ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ര​ജി​സ്​​ട്രാ​റാ​യി​രു​ന്ന രേ​ണു​ക​യു​ടെ യൂ​സ​ർ നെ​യി​മും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ചാ​ണ്​ മാ​ർ​ക്ക്​ തി​രു​ത്ത​ൽ വ​രു​ത്തി​യ​തെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല ക​മ്പ്യൂ​ട്ട​ർ സ​െൻറ​ർ ഡ​യ​റ​ക്​​ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​രു​വ​ർ​ഷം മു​മ്പ്​ ഇ.​എ​സ്​ വി​ഭാ​ഗ​ത്തി​ൽ നി​ന്ന്​ സ്ഥ​ലം​മാ​റി​യ രേ​ണു​ക ത​​െൻറ യൂ​സ​ർ നെ​യി​മും പാ​സ്​​വേ​ഡും മ​റ്റ്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പ​ങ്കു​വെ​ച്ചി​രു​ന്നു​വെ​ന്ന്​ വി.​സി ഡോ. ​വി.​പി. മ​ഹാ​ദേ​വ​ൻ പി​ള്ള​യും പ്രോ ​വി.​സി ഡോ.​പി.​പി. അ​ജ​യ​കു​മാ​റും നേ​രി​ട്ട്​ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ സ​മ്മ​തി​ച്ചു. സെ​ക്​​ഷ​നി​ലെ മ​റ്റ്​ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ രേ​ണു​ക​യു​ടെ യൂ​സ​ർ നെ​യി​മും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച്​ പ​രീ​ക്ഷ​സോ​ഫ്​​റ്റ്​​വെ​യ​റി​ൽ പ്ര​വേ​ശി​ച്ച് മാ​ർ​ക്ക്​ തി​രു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ നി​ഗ​മ​നം. അ​തി​ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട യൂ​സ​ർ നെ​യി​മും പാ​സ്​​വേ​ഡും ച​ട്ട​വി​രു​ദ്ധ​മാ​യി മ​റ്റു​ള്ള​വ​രു​​മാ​യി പ​ങ്കു​വെ​ച്ച​തി​നാ​ണ്​ ഡെ​പ്യൂ​ട്ടി ര​ജി​സ്​​ട്രാ​റെ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത​ത്.

ബി.​ബി.​എ, ബി.​സി.​എ പ​രീ​ക്ഷ​ക​ൾ​ക്ക്​ പു​റ​മെ ബി.​എ, ബി.​കോം പ​രീ​ക്ഷ​ക​ളി​ലും തി​രി​മ​റി ന​ട​ന്നു​വെ​ന്നാ​ണ്​ നി​ഗ​മ​നം. 2016 ജൂ​ൺ മു​ത​ൽ 2019 ജ​നു​വ​രി വ​രെ ന​ട​ന്ന 16 വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ മോ​​ഡ​റേ​ഷ​നാ​ണ്​ പ​രീ​ക്ഷ​ബോ​ർ​ഡ്​ തീ​രു​മാ​നി​ച്ച​തി​ലും കൂ​ടു​ത​ലാ​യി ന​ൽ​കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. 16 പ​രീ​ക്ഷ​ക​ൾ​ക്കാ​യി 76 മാ​ർ​ക്ക് മോ​ഡ​റേ​ഷ​ൻ ന​ൽ​കാ​നാ​യി​രു​ന്നു പ​രീ​ക്ഷ​ബോ​ർ​ഡി​​െൻറ ശി​പാ​ർ​ശ. ഇ​തു​പ്ര​കാ​രം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ ബോ​ർ​ഡ്​ തീ​രു​മാ​ന​ത്തി​ന്​ വി​രു​ദ്ധ​മാ​യി തോ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ജ​യി​പ്പി​ക്കാ​ൻ 76 മാ​ർ​ക്കി​ന്​ പ​ക​രം 132 മാ​ർ​ക്ക്​ വ​രെ ന​ൽ​കി​യ​താ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​തു​വ​ഴി ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ ജ​യി​ച്ചെ​ന്നാ​ണ്​ നി​ഗ​മ​നം.

ഇ​ൻ​റ​ർ യൂ​നി​വേ​ഴ്​​സി​റ്റി ട്രാ​ൻ​സ്​​ഫ​ർ വ​ഴി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ പ​ണം വാ​ങ്ങി മാ​ർ​ക്ക്​ തി​രു​ത്തി ന​ൽ​കു​ന്നു​വെ​ന്ന പ​രാ​തി​ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മാ​ർ​ക്ക്​ തി​രു​ത്ത​ൽ ത​ട്ടി​പ്പ്​ പു​റ​ത്തു​വ​രു​ന്ന​ത്. മോ​ഡ​റേ​ഷ​നി​ലൂ​ടെ ജ​യി​ച്ച​ത​റി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും സ്വീ​ക​രി​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​വും ത​ട്ടി​പ്പ്​ പു​റ​ത്താ​കാ​ൻ വ​ഴി​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala universityMark scam
News Summary - kerala university mark scam
Next Story