Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സർവകലാശാല അസി. നിയമനം; 18 വർഷത്തിനുശേഷം കുറ്റപത്രം കോടതിയിലേക്ക്

text_fields
bookmark_border
മുൻ വി.സി, പി.വി.സി, സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യും
kerala university
cancel

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച കേരള സർവകലാശാല അസിസ്റ്റന്‍റ് നിയമനക്കേസിൽ 18 വർഷത്തിനുശേഷം കുറ്റപത്രം കോടതിയിലെത്തുന്നു. 2008ൽ നടന്ന ക്രമക്കേട് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിൽനിന്ന് കുറ്റപത്രത്തിന് അംഗീകാരം തേടി. എ.ഡി.ജി.പി ആഭ്യന്തര വകുപ്പുമായി കൂടിയാലോചിച്ച് അംഗീകാരം നൽകുന്നതോടെ മുൻ വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർക്കെതിരായ കുറ്റപത്രം കോടതിയിലെത്തും.

മുൻവർഷങ്ങളിൽ രാഷ്ട്രീയ ഇടപെടലിലൂടെ എഴുതിത്തള്ളാൻ ശ്രമിച്ച കേസാണ് ഒടുവിൽ കോടതിയിൽ എത്തുന്നത്. കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, നാല് സിൻഡിക്കേറ്റംഗങ്ങൾ, രജിസ്ട്രാർ ഉൾപ്പെടെ ഏഴുപേരെ പ്രോസിക്യൂട്ട് ചെയ്യും.

പരീക്ഷയിൽ നടന്ന ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയതെന്നാണ് വിവരം. 33,933 പേരാണ് പരീക്ഷ എഴുതിയത്. ഒ.എം.ആർ ഉത്തരക്കടലാസുകൾ നശിപ്പിച്ചശേഷം അഭിമുഖം നടത്തി സി.പി.എം അനുഭാവികളെയും ഉന്നതരുടെ ബന്ധുക്കളെയും റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ച് നിയമനം നൽകിയെന്നാണ് കേസ്. തട്ടിപ്പിന് ഉത്തരവാദികളായവരെ കണ്ടെത്താനായില്ലെന്നും ഉത്തരക്കടലാസുകൾ കാണാതായതുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ കേസ് എഴുതിത്തള്ളണമെന്നും മുൻ സർക്കാറിന്‍റെ കാലത്തെ നിയമോപദേശപ്രകാരം ക്രൈംബ്രാഞ്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പരീക്ഷ തട്ടിപ്പിന് ഉത്തരവാദികളെ കണ്ടെത്താൻ പുനരന്വേഷണം നടത്താൻ വിജിലൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലുള്ള പുനരന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവിയുടെ പരിഗണനയിലുള്ളത്.

കേരള സർവകലാശാല മുൻ വി.സി ഡോ. എം.കെ. രാമചന്ദ്രൻ നായർ, മുൻ പി.വി.സി ഡോ. വി. ജയപ്രകാശ്, മുൻ രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായിരുന്ന എ.എ. റഷീദ്, ബി.എസ്. രാജീവ്, കെ.എ. ആൻഡ്രൂ, എം.പി. റസ്സൽ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് വിജിലൻസിന്‍റെ റിപ്പോർട്ട്. സി.പി.എം നേതാവായിരുന്ന ബി.എസ്. രാജീവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. അസിസ്റ്റന്‍റ് നിയമന റാങ്ക് പട്ടികയിലുൾപ്പെട്ട 160 പേരിൽ 110 പേരും തിരുവനന്തപുരം ജില്ലക്കാരായിരുന്നു. ഒരു വീട്ടിൽനിന്ന് രണ്ടുപേർക്കുവീതം ജോലി ലഭിച്ച സംഭവവുമുണ്ടായി. ഇതാണ് റാങ്ക് പട്ടികയിൽ തുടക്കത്തിലേ സംശയമുണ്ടാക്കിയത്. പിന്നീട് ഉത്തരക്കടലാസ് കണ്ടെത്താനാകാത്തതുമെല്ലാം പരീക്ഷയിലെ ക്രമക്കേട് സംശയം വർധിപ്പിച്ചു.

വി​ചി​ത്ര റാ​ങ്ക് പ​ട്ടി​ക

നൂ​റ്​ മാ​ർ​ക്കി​ൽ ന​ട​ത്തി​യ എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് 75ലേ​ക്ക് ക്ര​മീ​ക​രി​ച്ച​ശേ​ഷം, അ​ഭി​മു​ഖ​ത്തി​ന് 25 മാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ചി​ത്ര ന​ട​പ​ടി​യി​ലൂ​ടെ​യാ​ണ്​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. മ​റ്റു പ​രീ​ക്ഷ​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഈ ​പ​രീ​ക്ഷ​യി​ൽ ആ​ദ്യം അ​ഭി​മു​ഖ​മാ​ണ്​ ന​ട​ത്തി​യ​ത്. റാ​ങ്കി​ൽ പി​ന്നി​ൽ നി​ന്ന​വ​ർ​ക്ക്​ 20ന്​ ​മു​ക​ളി​ൽ മാ​ർ​ക്ക് ന​ൽ​കി മു​ന്നി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ശി​പ്പി​ച്ചെ​ന്നും പ​രീ​ക്ഷ​യെ​ഴു​താ​ത്ത​വ​ർ പോ​ലും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചെ​ന്നും ക്രൈം​ബ്രാ​ഞ്ച്​ ക​ണ്ടെ​ത്തി. 1,401 പേ​രു​ടെ റാ​ങ്ക് പ​ട്ടി​ക​യി​ൽ​നി​ന്ന് 181 പേ​ർ​ക്കാ​ണ്​ നി​യ​മ​നം ന​ൽ​കി​യ​ത്. കേ​സാ​യ​തോ​ടെ ചി​ല​ർ ജോ​ലി വി​ട്ടു. മ​റ്റു​ ചി​ല​ർ ഇ​തി​ന​കം വി​ര​മി​ച്ചു. 130ഓ​ളം പേ​രാ​ണ് നി​ല​വി​ൽ സ​ർ​വി​സി​ലു​ള്ള​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala University job scam; chargesheet after 18 years
Next Story