20,000 രൂപക്ക് പകരം 20,000 ഡോളർ വിദേശിയായ പ്രഭാഷകന് നൽകി; ബാങ്കിന് സംഭവിച്ച പിഴവിൽ പണം ഡയറക്ടർ തിരിച്ചടക്കണമെന്ന് കേരള സർവകലാശാല
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയുടെ ലാറ്റിൻ അമേരിക്കൻ പഠനകേന്ദ്രത്തിൽ ഓൺലൈൻ വഴി പ്രഭാഷണം നടത്തിയ വിദേശ പത്രപ്രവർത്തകന് 20000 രൂപക്ക് പകരം 20000 ഡോളർ കൈമാറിയ സംഭവത്തിൽ വിചിത്ര ഉത്തരവുമായി കേരള സർവകലാശാല വിസി.
നഷ്ടപ്പെട്ട പണം ലാറ്റിൻ അമേരിക്കൻ സെന്റർ ഡയറക്ടർ ഡോ.ഗിരീഷ് കുമാർ തിരിച്ചടക്കണമെന്നാണ് വി.സി ഉത്തരവിട്ടിരിക്കുന്നത്. 17 ലക്ഷം രൂപ ( 20000 ഡോളർ) ഡയറക്ടറിന്‍റെ പക്കൽ നിന്നും ഈടാക്കണമെന്നാണ് വൈസ് ചാൻസിലർ പറയുന്നത്. എന്നാൽ ബാങ്കിനു സംഭവിച്ച പിഴവിൽ ഡയറക്ടർ എന്തിനാണ് പണം തിരിച്ചടക്കേണ്ടതെന്നാണ് മറുഭാഗം ചോദിക്കുന്നത്. പിഴവ് ബാങ്കിന്‍റെ ഭാഗത്താണ് ഉണ്ടായതെന്ന് എസ്.ബി.ഐ അംഗീകരിച്ചിട്ടുമുണ്ട്. എന്നിട്ടും വി.സിയുടെ ഈ തീരുമാനം യൂണിവേഴ്സിറ്റിയിൽ നേരത്തെയുള്ള രാഷ്ട്രീയ പ്രശ്നങ്ങളുടെ തുടർച്ചയാണെന്നാണ് ആക്ഷേപം.
2024ൽ തന്നെ പിഴവ് ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും പല കമ്മിറ്റികൾ വിഷയം ചർച്ച ചെയ്തതല്ലാതെ സർവകലാശാല പൊലീസിൽ പരാതി നൽകിയിരുന്നില്ലെന്നാണ് ഡയറക്ടർ ഡോ.ഗിരീഷ് കുമാർ പറഞ്ഞത്. നിലവിൽ 17 ലക്ഷം രൂപ ഡയറക്ടർ നൽകണമെന്നാണ് വി.സി ഡോ.മോഹനൻ കുന്നുമ്മൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

