കേരള യൂനിവേഴ്സിറ്റി കലോത്സവത്തിലെ സംഘർഷം: പ്രതികളെ രക്ഷിക്കാൻ നീക്കം
text_fieldsഅമ്പലപ്പുഴ: കേരള യൂനിവേഴ്സിറ്റി കലോത്സവത്തിലുണ്ടായ സംഘർഷം പൊലീസിന്റെ തലയിൽ കെട്ടിവെച്ച് പ്രതികളെ രക്ഷിക്കാൻ നീക്കം.സംഘനൃത്ത ഫലത്തെക്കുറിച്ചുള്ള തർക്കമാണ് കലോത്സവത്തിന്റെ സമാപന ദിവസം കൂട്ട അടിയിൽ കലാശിച്ചത്. പൊലീസുകാർ അടക്കം 10പേർക്ക് പരിക്കുപറ്റിയിരുന്നു.
സംഭവത്തിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതാണ് സംഘാടക സമിതിയെ ചൊടിപ്പിച്ചത്. അമ്പലപ്പുഴ എസ്.ഐയെയും പ്രൊബേഷണൽ എസ്.ഐഎയും മാത്രം തിരഞ്ഞുപിടിച്ചാണ് നവമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നത്. കലോത്സവത്തിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിലായി 38എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. പൊലീസിനെ കൈയേറ്റംചെയ്ത് ജോലി തടസ്സപ്പെടുത്തിയതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.
എന്നാൽ, ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പാർട്ടി ഇടപെടലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൗനവും പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് മർദനത്തിനിരയായവർ തന്നെ പറയുന്ന്. ഇതിനിടയിലാണ് എസ്.ഐ ടോൾസൺ ജോസഫിനും പ്രൊബേഷനൽ എസ്.ഐ ആനന്ദിനുമെതിരെ എസ്.എഫ്.ഐ ജില്ല കമ്മിറ്റി രംഗത്തുവന്നിരിക്കുന്നത്. സം ഘാടകർക്കെതിരെ പകപോക്കാൻ കള്ളക്കേസ് എടുത്തതാണെന്നും ഇവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് കലോത്സവം അലങ്കോലമായതെന്നും പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, അഞ്ചുനാൾ നീണ്ടുനിന്ന കലോത്സവത്തിന്റെ മുഴുവൻ നിയന്ത്രണവും തുടക്കംമുതൽ സി.പി.എമ്മും ഇവരുടെ യുവ ജന-വിദ്യാർഥി സംഘടനകളും കൈയടക്കുകയായിരുന്നു. അമ്പലപ്പുഴ ഗവ. കോളജ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർമാരായ കെ.എസ്.യു പ്രതിനിധികൾക്കുപോലും വേണ്ട പ്രാതിനിധ്യം നൽകിയില്ലെന്ന് തുടക്കത്തിലെ പരാതി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

