ഇന്ന് 10 ട്രെയിനുകൾ വൈകും
text_fieldsതിരുവനന്തപുരം: പുതുക്കാട് - ഇരിങ്ങാലക്കുട സെക്ഷനിൽ ട്രാക്ക് നവീകരണവും ആലുവ യാർഡിൽ അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ ബുധനാഴ്ച ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. പത്ത് ട്രെയിനുകൾ വഴിമധ്യേ പിടിച്ചിടും. ഒരു ട്രെയിൻ ഭാഗികമായി റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.
വൈകിയോടുന്നവ
16348 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ (എക്സ്പ്രസ് 60 മിനിറ്റ് വൈകും)
16314 മംഗളൂരു ജംഗ്ഷൻ - തിരുവനന്തപുരം നോർത് അന്ത്യോദയ എക്സ്പ്രസ് (40 മിനിറ്റ്)
16319 തിരുവനന്തപുരം നോർത് - എസ്.എം.വി.ടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് (35 മിനിറ്റ്)
16344 രാമേശ്വരം - തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് (20 മിനിറ്റ്)
16312 തിരുവനന്തപുരം നോർത് - ശ്രീ ഗംഗാനഗർ എക്സ്പ്രസ് (20 മിനിറ്റ്)
16316 തിരുവനന്തപുരം നോർത് - മൈസൂരു എക്സ്പ്രസ് (20 മിനിറ്റ്)
22641 തിരുവനന്തപുരം സെൻട്രൽ - ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (20 മിനിറ്റ്)
12696 തിരുവനന്തപുരം - ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (20 മിനിറ്റ്)
16342 തിരുവനന്തപുരം സെൻട്രൽ - ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (20 മിനിറ്റ്)
12698 തിരുവനന്തപുരം സെൻട്രൽ - സെൻട്രൽ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (15 മിനിറ്റ്)
ഇന്റർസിറ്റി തൃശൂർ വരെ
ബുധനാഴ്ച കണ്ണൂരിൽനിന്ന് പുറപ്പെടുന്ന കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിൻ തൃശൂരിനും എറണാകുളത്തിനും ഇടയിൽ സർവിസ് നടത്തില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

