You are here

ട്രെയിനുകൾ വൈകുന്നത്​ ആറുമാസം കൂടി തുടരും 

  • സ്​ഥ​ലമെടുപ്പും പ്രാദേശിക എതിർപ്പുകളും കേരളത്തിലെ റെയിൽവേ വികസനത്തിന്​ തടസ്സം

22:09 PM
19/01/2018
train service

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത് െട്ര​യി​നു​ക​ൾ വൈ​കി​യോ​ടു​ന്ന​ത് ആ​റു​മാ​സം കൂ​ടി തു​ട​രു​മെ​ന്ന്  ദ​ക്ഷി​ണ റെ​യി​ൽ​വേ.  ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​കെ കു​ൽ​ശ്രേ​ഷ്​​ഠ തി​രു​വ​ന​ന്ത​പു​ര​ത്ത്​ വി​ളി​ച്ചു​ചേ​ർ​ത്ത എം.​പി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ട്രാ​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം​വ​ന്ന​ത്. പ​ണി പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് കൃ​ത്യ​സ​മ​യം പാ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സം​സ്​​ഥാ​ന​ത്തെ പ്ര​ധാ​ന റെ​യി​ൽ​വേ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്ക്​ സ്​​ഥ​ല​മേ​റ്റെ​ടു​ക്ക​ലും പ്രാ​ദേ​ശി​ക എ​തി​ർ​പ്പു​ക​ളും ആണ്​ ത​ട​സ്സ​മെന്നും  റെ​യി​ൽ​വേ അ​ധി​കൃ​ത​ർ എം.​പി​മാ​രെ അ​റി​യി​ച്ചു. ചി​ങ്ങ​വ​നം -ചെ​ങ്ങ​ന്നൂ​ർ റൂ​ട്ടി​ൽ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്​ സ്​​ഥ​ലം ഏ​റ്റെ​ടു​ത്തു​ന​ൽ​കാ​നു​ള്ള സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​​െൻറ ന​ട​പ​ടി​യി​ൽ പു​രോ​ഗ​തി​യി​ല്ല. ശ​ബ​രി പാ​ത​ക്കും തി​രു​നാ​വാ​യ -ഗു​രു​വാ​യൂ​ർ പാ​ത​ക്കു​മെ​തി​രെ പ്രാ​ദേ​ശി​ക എ​തി​ർ​പ്പു​ക​ൾ ഉ​യ​രു​ന്നു​വെ​ന്നും അവർ അറിയിച്ചു.  

കോ​ഴി​ക്കോ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​േ​ല​ക്ക്​ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ എം.​കെ. രാ​ഘ​വ​ൻ എം.​പി​യെ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​നാ​യി ടെ​ക്​​നി​ക്ക​ൽ ക​മ്മി​റ്റി യോ​ഗം അ​ടു​ത്ത​യാ​ഴ്​​ച ചേ​രും. കോ​ഴി​ക്കോ​ട്​ മി​ഠാ​യി​ത്തെ​രു​വി​ലെ തീ​പി​ടി​ത്ത​സാ​ധ്യ​ത​ക​ൾ മു​ൻ​നി​ർ​ത്തി ഫ​യ​ർ​സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ സ്​​ഥ​ലം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു.  മം​ഗ​ലാ​പു​രം-​കോ​ഴി​ക്കോ​ട്​-​ബം​ഗ​ളൂ​രു റൂ​ട്ടി​ൽ പു​തി​യ ട്രെ​യി​നി​നാ​യു​ള്ള നി​ർ​ദേ​ശം റൂ​ട്ടി​ലെ തി​ര​ക്ക്​ കാ​ര​ണം പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന്​ ദ​ക്ഷി​ണ പ​ടി​ഞ്ഞാ​റ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യും പറഞ്ഞു. മം​ഗ​ലാ​പു​രം, കോ​ഴി​ക്കോ​ട്, മ​ധു​ര റൂ​ട്ടി​ൽ രാ​മേ​ശ്വ​ര​ത്തേ​ക്ക്​ ട്രെ​യി​ൻ റെ​യി​ൽ​വേ പ​രി​ഗ​ണി​ക്കു​ന്ന​താ​യും എം.​കെ. രാ​ഘ​വ​നെ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്​ - ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം -മ​ല​പ്പു​റം -അ​ങ്ങാ​ടി​പ്പു​റം റൂ​ട്ടി​ൽ റെ​യി​ൽ​വേ ലൈ​ൻ സാ​ധ്യ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​താ​യും അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ പു​തു​താ​യി ര​ണ്ട്​ എ.​ടി.​എം കൗ​ണ്ട​റു​ക​ൾ​കൂ​ടി തു​ട​ങ്ങാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​ഴി​ക്കോ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​ർ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ നാ​ലാ​മ​ത്തെ പ്ലാ​റ്റ്​​ഫോ​മി​ലെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലേ​ക്ക്​ മാ​റ്റും. കോ​ഴി​ക്കോ​ട്​ സ്​​റ്റേ​ഷ​നി​ൽ ര​ണ്ട്​ എ​ക്​​സ്​​ക​ലേ​റ്റ​റു​ക​ൾ​കൂ​ടി പു​തു​താ​യി സ്​​ഥാ​പി​ക്കും. 

തി​രു​വ​ന​ന്ത​പു​രം -നി​ല​മ്പൂ​ർ റൂ​ട്ടി​ൽ രാ​ജ്യ​റാ​ണി എ​ക്​​സ്​​പ്ര​സ്​ സ്വ​ത​ന്ത്ര ട്രെ​യി​നാ​ക്കു​ന്ന​തി​ന്​ ദ​ക്ഷി​ണ റെ​യി​ൽ​വേ ത​ത്ത്വ​ത്തി​ൽ അ​നു​മ​തി ന​ൽ​കി​യ​താ​യും റെ​യി​ൽ​​വേ ബോ​ർ​ഡി​​​െൻറ അം​ഗീ​കാ​രം ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്നും പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്​ എം.​പി​യെ അ​റി​യി​ച്ചു. ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന​ൽ ഒാ​ഫി​സി​ൽ​നി​ന്ന്​ റി​പ്പോ​ർ​ട്ട്​ ല​ഭി​ക്ക​ണം. ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ ചേ​രു​ന്ന റെ​യി​ൽ​​വേ ടൈം​ടേ​ബി​ൾ ക​മ്മി​റ്റി യോ​ഗം മു​മ്പാ​കെ റി​പ്പോ​ർ​ട്ടും നി​ർ​ദേ​ശ​വും സ​മ​ർ​പ്പി​ക്കാ​നാ​യാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വൈ​കാ​തെ തീ​രു​മാ​ന​മു​ണ്ടാ​കും. ഇൗ ​ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ സ്വ​ത​ന്ത്ര ട്രെ​യി​ൻ അ​ടു​ത്ത ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്ന്​ പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.  
അ​തേ​സ​മ​യം, ​േക​ന്ദ്ര​ബ​ജ​റ്റി​​ന്​ മു​ന്നോ​ടി​യാ​യു​ള്ള ന​ട​പ​ടി​ക​ൾ ഏ​​റ​ക്കു​റെ പൂ​ർ​ത്തി​യാ​യ​ശേ​ഷം നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി യോ​ഗം വി​ളി​ച്ച​തി​നെ എം.​പി​മാ​ർ യോ​ഗ​ത്തി​ൽ വി​മ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ആ​റ്​ എം.​പി​മാ​രും ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്നു​ള്ള ര​ണ്ട്​ എം.​പി​മാ​രു​മാ​ണ്​ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്.

COMMENTS