കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവർക്കും പാസ് വേണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനിൽ എത്തുന്നവർക്കും പാസ് നിർബന്ധം. പാസില്ലാതെ എത്തുന്നവരെ 14 ദിവസം സർക്കാർകേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ പാർപ്പിക്കും.
റെയിൽവേ ഓൺലൈൻ ടിക്കറ്റ് എടുക്കുന്നവർ പാസിന് ‘കോവിഡ്19 ജാഗ്രത’ പോർട്ടലിൽ (https://covid19jagratha.kerala.nic.in) അപേക്ഷിക്കണം. ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. രോഗലക്ഷണങ്ങളില്ലാത്തവർ 14 ദിവസം വീടുകളിലെ നിർബന്ധിത സമ്പർക്കവിലക്കിൽ പ്രവേശിക്കണം. ഇത് പാലിക്കാത്തവരെ സർക്കാർ നിരീക്ഷണത്തിലേക്ക് മാറ്റും.
മറ്റ് ക്രമീകരണങ്ങൾ:
റെയിൽവേ സ്റ്റേഷനിൽനിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. ഡ്രൈവർ ഹോം ക്വാറൻറീൻ സ്വീകരിക്കണം. റെയിൽവേ സ്റ്റേഷനുകളിൽനിന്ന് കെ.എസ്.ആർ.ടി.സി സർവിസ് നടത്തും.
തിരുവനന്തപുരം സെൻട്രൽ, എറണാകുളം (ആലുവ), കോഴിക്കോട് സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഇറങ്ങാം. ലഗേജുകൾ അണുമുക്തമാക്കണം. രോഗലക്ഷണങ്ങളുള്ളവരെ െഎെസാലേഷനിലേക്ക് മാറ്റും.
കേരളത്തിന് പുറത്തേക്ക് പോകേണ്ട യാത്രക്കാർക്ക് മെഡിക്കൽ പരിേശാധന നടത്തി എക്സിറ്റ് പാസ് നൽകും. വണ്ടി പുറപ്പെടുന്നതിന് നാല് മണിക്കൂർ മുെമ്പങ്കിലും പരിശോധനക്ക് വിധേയമായി സർട്ടിഫിക്കറ്റ് നേടണം.
കേരളത്തിലേക്ക് 34 വിമാനം കൂടി
ന്യൂഡൽഹി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് രണ്ടാംഘട്ട വിമാന സർവിസുകളുടെ സമയക്രമമായി. 16 മുതൽ 22 വരെ 31 രാജ്യങ്ങളിൽനിന്ന് 149 സർവിസ് നടത്തും. ഇന്ത്യയിലേക്ക് യു.എ.ഇയിൽനിന്ന് 11, സൗദി അറേബ്യയിൽനിന്ന് ഒമ്പത്, അമേരിക്കയിൽനിന്ന് 13, യു.കെയിൽനിന്ന് ഒമ്പത്, കാനഡയിൽനിന്ന് 10 വീതം സർവിസ് നടത്തും.
കേരളത്തിലേക്ക് ഗൾഫിൽനിന്നടക്കം 34 വിമാനം എത്തും. യു.എ.ഇയിൽനിന്ന് ആറും ഒമാനിൽനിന്ന് നാലും സൗദിയിൽനിന്ന് മൂന്നും ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽനിന്ന് രണ്ടുവീതം വിമാനങ്ങളും എത്തും. ജൂൺ പകുതിയോടെ നാലു ലക്ഷത്തോളം പേരെ ഇന്ത്യയിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
