Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളവും...

കേരളവും പവർകട്ടിലേക്ക്​; കടുത്ത നിയന്ത്രണം വേണ്ടി വരുമെന്ന്​ വൈദ്യുതി മന്ത്രി

text_fields
bookmark_border
കേരളവും പവർകട്ടിലേക്ക്​; കടുത്ത നിയന്ത്രണം വേണ്ടി വരുമെന്ന്​ വൈദ്യുതി മന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്തും പവർകട്ട്​ വേണ്ടി വരുമെന്ന്​ വൈദ്യുത മന്ത്രി കെ.കൃഷ്​ണൻകുട്ടി. നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതിയുടെ അളവ്​ കുറഞ്ഞതിനെ തുടർന്നാണ്​ പ്രതിസന്ധിയുണ്ടായതെന്നും വൈദ്യുതിമന്ത്രി പറഞ്ഞു.

പീക്ക്​ ടൈമിൽ 20 ശതമാനത്തിലേറെ വൈദ്യുതിയുടെ കുറവുണ്ടായാൽ പവർകട്ട്​ ഏർപ്പെടുത്തും. നിലവിൽ 3,000 മെഗാവാട്ട്​ വൈദ്യുതിയുടെ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്രത്തോളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന്​ വരും ദിവസങ്ങളിൽ മാത്രമേ വ്യക്​തമാവുവെന്ന്​ കെ.എസ്​.ഇ.ബി ചെയർമാനും അറിയിച്ചു.

നേരത്തെ താപവൈദ്യുതനിലയങ്ങളിലെ പ്രതിസന്ധി മുന്നിൽകണ്ട്​ ഗാർഹിക ഉപഭോക്​താക്കളോട്​ വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന്​ കെ.എസ്​.ഇ.ബി അഭ്യർഥിച്ചിരുന്നു. കൽക്കരിക്ഷാമം മൂലം താപവൈദ്യുതനിലയങ്ങളിൽ നിന്നുള്ള ഉൽപാദനം കുറഞ്ഞതാണ്​ രാജ്യത്ത്​ നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക്​ കാരണം.

കോവിഡ്​ പ്രതിസന്ധിയിൽ നിന്നും സമ്പദ്​വ്യവസ്ഥ കരകയറുന്നതിനാൽ വൈദ്യുതി ഉപഭോഗം വർധിച്ചത്​ കൽക്കരിയുടെ ആവശ്യകത കൂട്ടിയെന്ന്​ കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. രാജ്യത്തെ വൈദ്യുത ഉപഭോഗം പ്രതിദിനം 4 ബില്യൺ യൂണിറ്റായി വർധിച്ചുവെന്നും കേന്ദ്രസർക്കാർ വ്യക്​തമാക്കുന്നു.ഇതിന്​ പുറമേ കൽക്കരി ഖനികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്​ കനത്ത മഴ ഉൽപാദനം വർധിപ്പിക്കുന്നതിന്​ തടസം സൃഷ്​ടിക്കുന്നു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർന്നതും പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coal minepower cut
News Summary - Kerala to power cut; The power minister said that strict control will be required
Next Story