
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കും; മൈക്രോകണ്ടെയ്ൻമെന്റിന് സാധ്യത
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ തുടരുന്ന സമ്പൂർണ ലോക്ഡൗൺ പിൻവലിചേചക്കും. പൂർണമായല്ലെങ്കിലും കൂടുതൽ ഇളവുകൾക്കും സാധ്യതയുണ്ട്. ഇന്ന് നടക്കുന്ന അവലോകന യോഗമാകും അന്തിമ തീരുമാനമെടുക്കുക. സംസ്ഥാനത്ത് പൊതുവായ നിയന്ത്രണത്തിന് പകരം മൈക്രോകണ്ടെയ്ൻമെന്റ് മേഖലകൾ തിരിച്ച് ആവശ്യമായ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും സൂചനയുണ്ട്. രാജ്യത്ത് ഏറ്റവും ഉയർന്ന കോവിഡ് കണക്കുകളുള്ള സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏറെയായി തുടരുകയാണ്.
ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകിയിരുന്നു. ഇന്നുകൂടി അതിന്‍റെ ഭാഗമായ ഇളവ് നിലനിൽക്കും. എ.ബി.സി വിഭാഗങ്ങളിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കായുള്ള കട, ഫാൻസി കട, സ്വർണക്കട എന്നിവക്കും രാത്രി എട്ടുവരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.
ഡി വിഭാഗങ്ങളിൽ തിങ്കളാഴ്ച എല്ലാ കടകളും തുറക്കാൻ ഇളവ് അനുവദിച്ചിരുന്നു.
അതേ സമയം, ബലി പെരുന്നൾ പരിഗണിച്ച് ഇളവുകൾ നൽകിയതിനെതിരെ നൽകിയ ഹരജി പരിഗണിച്ച സുപ്രീം കോടതി കേരള സർക്കാറിനെതിരെ വിമർശനമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
