Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെക്കോഡ് ചൂടിലേക്ക്...

റെക്കോഡ് ചൂടിലേക്ക് കേരളം; വിവിധ ജില്ലകളിൽ ഏ​പ്രി​ൽ 10വ​രെ യെ​ല്ലോ അ​ല​ർ​ട്ട്

text_fields
bookmark_border
റെക്കോഡ് ചൂടിലേക്ക് കേരളം; വിവിധ ജില്ലകളിൽ ഏ​പ്രി​ൽ 10വ​രെ യെ​ല്ലോ അ​ല​ർ​ട്ട്
cancel

തി​രു​വ​ന​ന്ത​പു​രം: ജ​ന​ജീ​വി​ത​ത്തെ ദു​സ്സ​ഹ​മാ​ക്കി കേ​ര​ള​ത്തി​ൽ ചൂ​ട് റെ​ക്കോ​ഡി​ലേ​ക്ക്. ശ​നി​യാ​ഴ്ച പാ​ല​ക്കാ​ട് താ​പ​നി​ല 41.5 ഡി​ഗ്രി​യി​ലേ​ക്ക് ഉ​യ​ർ​ന്നു. 2016നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ശ​ക്ത​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ​ത്തേ​തി​നേ​ക്കാ​ൾ 4.5 ഡി​ഗ്രി ചൂ​ടാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ താ​പ​നി​ല മാ​പി​നി​യി​ൽ പാ​ല​ക്കാ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2016ൽ ​പാ​ല​ക്കാ​ട് ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യ 41.9 ഡി​ഗ്രി ചൂ​ടാ​ണ് ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് അ​നു​ഭ​വ​പ്പെ​ട്ട ഉ​യ​ർ​ന്ന ചൂ​ട്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പാ​ല​ക്കാ​ട് താ​പ​നി​ല 40ന് ​മു​ക​ളി​ലാ​യി​രു​ന്നു. 24 മ​ണി​ക്കൂ​റി​ന​കം ചൂ​ട് ഇ​ത്ര​യും ഉ​യ​ർ​ന്ന​ത് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​രെ​പ്പോ​ലും ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. വേ​ന​ൽ​മ​ഴ കാ​ര്യ​മാ​യി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ടും. പാ​ല​ക്കാ​ടി​ന് പു​റ​മെ, കൊ​ല്ല​ത്തും താ​പ​നി​ല ഉ​യ​രു​ക​യാ​ണ്. 39-40 ഡി​ഗ്രി ചൂ​ടാ​ണ് ജി​ല്ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും ചൂ​ട് സാ​ധാ​ര​ണ​യെ​ക്കാ​ൾ മൂ​ന്ന് ഡി​ഗ്രി​വ​രെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും വേ​ന​ൽ​മ​ഴ കു​റ​ഞ്ഞ​തോ​ടെ പ​ക​ലു​ള്ള ചൂ​ടാ​ണ് രാ​ത്രി​യും പു​ല​ർ​ച്ച​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട് പു​ല​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത് 29 ഡി​ഗ്രി. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പു​ല​ർ​ക്കാ​ല ചൂ​ടാ​ണി​ത്. രാ​ത്രി​യും പ​ക​ലും ഒ​രു​പോ​ലെ ചു​ട്ടു​പൊ​ള്ളു​ന്ന​തോ​ടെ കൊ​ല്ലം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഏ​പ്രി​ൽ 10വ​രെ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും സൂ​ര്യാ​ത​പ​ത്തി​നും സൂ​ര്യാ​ഘാ​ത​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatPalakkadKerala
News Summary - Kerala to experience record heat with Palakkad reaching 41.5 degrees
Next Story