Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യമേഖലയിൽ ചരിത്രപരമായ മാറ്റത്തിന് കളമൊരുങ്ങുന്നു; മെഡിക്കൽ കോളജുകളിലേക്ക് 800 ഡോക്ടർമാർ

text_fields
bookmark_border
ആരോഗ്യമേഖലയിൽ ചരിത്രപരമായ മാറ്റത്തിന് കളമൊരുങ്ങുന്നു; മെഡിക്കൽ കോളജുകളിലേക്ക് 800 ഡോക്ടർമാർ
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെയും മെഡിക്കൽ കോളജുകളിലെയും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും കടുത്ത ക്ഷാമത്തിന് പരിഹാരമാകുന്നു. 1800 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ആരോഗ്യ വകുപ്പിന്റെ ശുപാർശ. ആരോഗ്യ വകുപ്പ് സർക്കാരിന്റെ അന്തിമ അനുമതിക്കായി സമഗ്രമായ പുതിയ നിയമന ശുപാർശ സമർപ്പിച്ചു. 1960ന് ശേഷം കേരളത്തിന്റെ ആരോഗ്യ ചരിത്രത്തിൽ ഇത്രയധികം തസ്തികകൾ സൃഷ്ടിച്ച് നടപ്പിലാക്കുന്ന ഏറ്റവും വലിയ നിയമന നടപടിയാണിത്. സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലമായ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.

സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി ഏകദേശം 800 ഡോക്ടർമാരുടെ നിയമനത്തിനാണ് മെഡിക്കൽ കോളജുകളിലേക്ക് മാത്രം ശുപാർശ നൽകിയിട്ടുള്ളത്.

ആരോഗ്യ വകുപ്പിന്റെ കീഴിൽ ആകെ 1800 പുതിയ ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള ഫയലാണ് ഇപ്പോൾ ധനകാര്യ വകുപ്പിന്റെ അന്തിമ അനുമതിക്കായി നൽകിയിരിക്കുന്നത്.

ഡോക്ടർമാർക്ക് പുറമെ നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം അനുബന്ധ പാരാമെഡിക്കൽ തസ്തികകളും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിയുമായി ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. വിഷയത്തിൽ ഉടൻ അനുകൂല തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ധനവകുപ്പിലേക്ക് അടിയന്തരമായി ഫയൽ നീങ്ങിയത്.

അതേസമയം, പിഴവുകൾ മറച്ചുവെക്കാതെ പൂർണ്ണ ഉത്തരവാദിത്തത്തോടും സുതാര്യതയോടും കൂടി പ്രവർത്തിക്കുന്ന പുതിയൊരു തൊഴിൽ സംസ്കാരം വളർത്തിയെടുക്കാൻ യുവ ഡോക്ടർമാർ തയ്യാറാകണമെന്ന് മന്ത്രി കെ. മുരളീധരൻ ആഹ്വാനം ചെയ്തു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ 2020 എം.ബി.ബി.എസ് ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കുക്യായിരുന്നു അദ്ദേഹം. എത്ര സത്യസന്ധമായി കർമരംഗത്ത് നിന്നാലും ചില ഘട്ടങ്ങളിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നും, എന്നാൽ സാധാരണക്കാരായ പാവപ്പെട്ട രോഗികളുടെ പ്രധാന ആശ്രയകേന്ദ്രങ്ങളായ സർക്കാർ ആശുപത്രികളിൽ സേവനമനുഷ്ഠിക്കാൻ പുതുതായി പഠിച്ചിറങ്ങുന്ന ഡോക്ടർമാർ മടിയില്ലാതെ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala to create 1800 doctor posts, 800 for medical colleges
Next Story