കേരള സാങ്കേതിക-ഡിജിറ്റൽ സർവകലാശാല താൽക്കാലിക വി.സി നിയമനം: ഹൈകോടതി വിധി തിങ്കളാഴ്ച
text_fieldsകൊച്ചി: കേരള സാങ്കേതിക (കെ.ടി.യു), ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം നിയമപരമല്ലെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ചാൻസലർ കൂടിയായ ഗവർണറും വി.സിമാരും നൽകിയ അപ്പീൽ ഹരജിയിലെ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീട്ട് വിധി പറയാൻ ലിസ്റ്റ്ചെയ്തിരുന്നതാണ്.
അതേസമയം, നിയമപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിർദേശത്തോടെ ഇരു വി.സിമാരും തൽസ്ഥാനത്ത് തുടരാനുള്ള മുൻ ഉത്തരവ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
നിയമനത്തിനായി സർക്കാർ നൽകിയ പട്ടിക അവഗണിച്ച് ഡോ. കെ. ശിവപ്രസാദ്, ഡോ. സിസ തോമസ് എന്നിവരെ താൽക്കാലിക വി.സിമാരായി അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചതിനെതിരെയായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്.

