തസ്തിക നിർണയം: അധ്യാപക-വിദ്യാർഥി അനുപാതം 1:40 ആയി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ ഒമ്പത്, പത്ത് ക്ലാസുകളിലെ അധ്യാപക-വിദ്യാർഥി അനുപാതം 1:40 ആയി കുറച്ച് സർക്കാർ ഉത്തരവിറക്കി. നിയമനാംഗീകാരമുള്ള അധ്യാപകർ 2017-18 അധ്യയനവർഷം തസ്തികനഷ്ടം സംഭവിച്ച് പുറത്താകുന്നവരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണിത്.
അനുപാതം കുറക്കുന്നേതാടെ പുനർവിന്യസിക്കപ്പെട്ട അധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചുവിളിക്കും. എന്നാൽ, അനുപാതം കുറക്കുന്നതിലൂടെ സ്കൂളുകളിൽ അധിക തസ്തികകൾ സൃഷ്ടിച്ച് പുതിയ നിയമനം അനുവദിക്കില്ല. ഇപ്രകാരം സംരക്ഷണം അനുവദിക്കുമ്പോൾ ഹൈസ്കൂൾ അസിസ്റ്റൻറിെൻറ (കോർ സബ്ജക്ട്)കാര്യത്തിൽ വിഷയാനുപാതം കർശനമായും പാലിച്ചിരിക്കണം.
ഭാഷാധ്യാപകരെ നിലനിർത്തുന്നതിനും ഇൗ അനുപാതം അനുവദിക്കാം. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:30 ഉം, ആറു മുതൽ എട്ടു വരെ ക്ലാസുകളിൽ 1:35 ഉം ആയി സർക്കാർ നേരേത്ത ഉത്തരവായിരുന്നു.സംസ്ഥാനത്തൊട്ടാകെ 4060 സംരക്ഷിത അധ്യാപകരും ഇതര ജീവനക്കാരുമുള്ളതായി തസ്തിക നിർണയത്തിൽ കണ്ടെത്തിയിരുന്നു. ഇവരിൽ 3919 പേരെ അവരുടെ മാതൃജില്ലകളിൽ പുനർവിന്യസിപ്പിച്ചു. ശേഷിക്കുന്ന 141 സംരക്ഷിത ജീവനക്കാരെ ഇതര ജില്ലകളിൽ നിലവിലുള്ള ഒഴിവുകളിൽ പുനർവിന്യസിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
