അതിർത്തിയിൽ തോന്നുംപടി വാഹനങ്ങൾ; പ്രഹസനമായി പ്രതിരോധം
text_fieldsകൊല്ലങ്കോട്: തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തുന്ന വാഹനങ്ങളുടെ പരിശോധന പ്രഹസനമായി. അഗ്നിരക്ഷ സേനയും റവന്യൂ ഉദ്യോഗസ്ഥരും ഇല്ലാതായതോടെ പരിശോധനയില്ലാതെ വാഹനങ്ങൾ കൂടുതലായി കേരളത്തിലേക്ക് കടക്കുകയാണ്. ഇതു കൂടാതെ കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കുള്ള വാഹനങ്ങളുടെ പരിശോധനയും ഇല്ലാതായി.
കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കുള്ള വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിർദേശം ലഭിച്ചതായി പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വാഹനങ്ങൾ കടക്കുേമ്പാൾ രജിസ്റ്റർ ചെയ്യുന്നതിനാൽ തിരിച്ചുപോകുന്ന വാഹനങ്ങൾക്ക് പരിശോധന വേണ്ട എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് ലഭിച്ച നിർദേശം.
സർക്കാർ നിർദേശം മറയാക്കി തമിഴ്നാട്ടിലേക്ക് രേഖകളില്ലാതെ ചരക്കു വാഹനങ്ങളിൽ കടക്കുന്നവർ വർധിച്ചതായി പരിസരവാസികൾ പറയുന്നു. അതിർത്തി വരെയെത്തുന്ന തമിഴ്നാട് ബസുകളിൽ ഇറങ്ങി കേരളത്തിെൻറ അതിർത്തിയിലേക്ക് പാസില്ലാതെ എത്തുന്നവരെ കടത്തിവിടുന്നതായി നാട്ടുകാർ ആരോപിക്കുന്നു. കോയമ്പത്തൂർ ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ചതിനാൽ അതിർത്തിയിൽ സർക്കാർ പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
