Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള- തമിഴ്​നാട്...

കേരള- തമിഴ്​നാട് അതിർത്തിയിലെ ഇടറോഡുകൾ മണ്ണിട്ട്​ അടച്ചു

text_fields
bookmark_border
കേരള- തമിഴ്​നാട് അതിർത്തിയിലെ ഇടറോഡുകൾ മണ്ണിട്ട്​ അടച്ചു
cancel

ഇടുക്കി​: തമിഴ്​നാട്​ - കേരള അതിർത്തിയിലെ ഇടറോഡുകൾ​ അടച്ചു. തമിഴ്​നാട്ടിൽനിന്നും കേരളത്തിൽ പ്രവേശിക്കുന്ന മുഴുവൻ ഇടറോഡുകളും തമിഴ്​നാട്​ പൊലീസാണ്​ അടച്ചത്​. ചില റോഡുകൾ മണ്ണിട്ടാണ്​ അടച്ചിരിക്കുകയാണ്​. 60 മണിക്കൂർ സ മ്പൂർണ ലോക്​ഡൗൺ അഞ്ച്​ ജില്ലകളിൽ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ നടപടി. അവശ്യ സർവിസുകൾ ഇരുവശത്തേക്കും അനുവ ദിക്കുന്നുണ്ട്​.

കോവിഡിനെ വരുതിയിലാക്കാൻ തമിഴ്​നാട്ടിലെ ചെ​െന്നെ ഉൾ​പ്പെടെയുള്ള അഞ്ചു നഗരങ്ങളിൽ പ്രഖ്യാപിച്ച സമ്പൂർണ ലോക്​ഡൗൺ ഇന്നു രാവിലെ മുതലാണ്​ പ്രാബല്യത്തിൽ വന്നത്​. രോഗബാധിതരുടെ എണ്ണം 1821 ആയി ഉയർന്നതോടെയാണ്​ അഞ്ച്​ നഗരങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്​.

െചന്നൈ, കോയമ്പത്തൂർ, മധുരൈ നഗരങ്ങളിൽ ഞായറാഴ്​ച രാവിലെ തുടങ്ങിയ ലോക്​ഡൗൺ ബുധനാഴ്​ച വരെ നിലനിൽക്കും. ചെറു നഗരങ്ങളായ സേലം, തിരുപ്പൂർ എന്നിവിടങ്ങളിൽ ചൊവ്വാഴ്​ച വരെയും. പലചരക്ക്​-പച്ചക്കറി സാധനങ്ങൾ വാങ്ങാൻ പോലും ജനങ്ങളെ വീടുകളിൽ നിന്ന്​ പുറത്തിറങ്ങാൻ അനുവദിക്കില്ല. കടകൾ രാവിലെ ആറു മുതൽ ഒരു മണിവരെ പ്രവർത്തിക്കും. റസ്​റ്റാറൻറുകൾ തുറക്കില്ല. അതേസമയം, ഹോം ഡെലിവറി അനുവദിക്കും.

വെള്ളിയാഴ്​ച തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയാണ്​ കടുത്ത നടപടികൾ പ്രഖ്യാപിച്ചത്​. പൊതുയിടങ്ങൾ രണ്ടു നേരം അണുവിമുക്തമാക്കും. സർക്കാറി​​​​െൻറ മേൽനോട്ടത്തിലുള്ള കാൻറീനുകളിൽ സബ്​സിഡി നിരക്കിൽ ഭക്ഷണം ലഭിക്കും. എ.ടി.എം, ലാബ്​, ആശുപത്രികൾ, ഫാർമസി എന്നിവയും ചട്ടങ്ങൾക്കനുസരിച്ച്​ പ്രവർത്തിക്കും.

ചെന്നൈയിൽ മാത്രം 495 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. കോയമ്പത്തൂരിൽ 141ഉം തിരുപ്പൂരിൽ 110ഉം മധുരയിൽ 60 ഉം സേലത്ത്​ 30 കേസുകൾ രജിസ്​റ്റർ ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadukerala newscoronamalayalam newscovid 19lockdown
News Summary - Kerala Tamil nadu Pocket Roads Closed -Kerala news
Next Story